ജില്ലയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ച ആദ്യ മിനിട്ടുകളിൽ വോട്ടിംഗ് കേന്ദ്രങ്ങളിൽ വോട്ടർമാരുടെ നീണ്ട നിര. 7 മണിക്ക് പോളിംഗ് ആരംഭിച്ചു. വൈകിട്ട് 6 വരെയാണ് പോളിംഗ് സമയം. ജില്ലയിൽ തിരുവനന്തപുരം, ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലങ്ങളിലായി പോളിംഗ് നടക്കുന്നത് 2730 പോളിംഗ് സ്റ്റേഷനുകളിലാണ്.

