തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ മാമ്പള്ളി പരിശുദ്ധാരൂപീ ദേവാലയത്തിൽ ഇടവക മധ്യസ്ഥ തിരുനാളിന് കോടിയേറി.
മെയ് 10 മുതൽ 19 വരെ സംഘടിപ്പിച്ചിട്ടുള്ള തിരുനാൾ മഹോത്സവം. ‘അപരന് വേണ്ടി’ ‘സ്നേഹ സ്പർശം’ ‘ഉയരെ പറക്കൽ’ ‘വിവാഹ ധനസഹായം’ എന്നീ കാരുണ്യ പ്രവർത്തികളും തിരുന്നാളിന്റെ ഭാഗമായി ഉണ്ടാകും.
ഇടവക വികാരി റവ. ഫാദർ ജസ്റ്റിൻ ജുഡിൻ്റെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റൽ ചടങ്ങുകൾ.
മെയ് 18ന് ഭക്തിനിർഭരമായ ദിവ്യകാരുണ്യപ്രദക്ഷിണവും മെയ് 19ന് തിരുവനന്തപുരo ലത്തീൻ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ഉള്ള പൊന്തിഫിക്കൽ ദിവ്യബലിയോട് കൂടിയാണ് തിരുനാൾ സമാപനം.