കോര്‍പ്പറേഷനിലെ താത്കാലിക തസ്തികകളില്‍ സിപിഎം പ്രവര്‍ത്തകരെ തിരുകിക്കയറ്റാന്‍ നീക്കം. 295 ഒഴിവുകള്‍ ഉണ്ടെന്ന് കാട്ടി മേയര്‍ ആര്യാ രാജേന്ദ്രന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ച കത്ത് പുറത്ത്.
മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് കത്തയച്ചത്. ഈമാസം ഒന്നാം തിയതി അയച്ച കത്തില്‍ ‘സഖാവേ’ എന്ന് വിളിച്ചാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. ഒഴിവുകളിലേക്കുള്ള മുന്‍ഗണനാ പട്ടിക സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും നല്‍കണമെന്നും കത്തില്‍ പറയുന്നു.
▪️സിപിഐ (എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയ്ക്ക് നൽകിയ കത്തിന്റെ ഉള്ളടക്കം ഇങ്ങനെ.
സഖാവേ, തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട് വിവിധ തസ്തികകളിലേക്ക് ദിവസസ വേദനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നത് തീരുമാനിച്ചിട്ടുള്ള വിവരം അങ്ങയെ അറിയിക്കുന്നു.
ഓണ്‍ലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്. തസ്തികകളുടെ പേര് , വേക്കന്‍സി, എന്നിവയുടെ ലിസ്റ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. ഉദ്യോഗാര്‍ഥിയുടെ മുന്‍ഗണനാ ലിസ്റ്റ് ലഭ്യമാക്കുന്നതിന് ആവശ്മായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ആകെ ഒഴിവുകൾ : 295
തുടങ്ങി ഏതൊക്കെ തസ്ഥികകളിൽ എത്ര വീതം ഒഴിവുകൾ എന്നതും സിപിഐ (എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ പേരിൽ നൽകിയുട്ടുള്ള കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.


