ആശാസ്ത്രീയ നിർമ്മിതിയെ തുടർന്ന് അപകടങ്ങൾ തുടർക്കഥയാകുന്ന മുതലപ്പൊഴിയിൽ മനുഷ്യവകാശ പ്രവർത്തകർ സന്ദർശനം നടത്തി.
ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻസ് (HRF) പ്രവർത്തകരായ ധർമ്മരാജ് റിട്ടയർഡ് ജഡ്ജ്, ഫ്രാങ്ക്‌ളിൻ ഗോമസ് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി ഫാദർ ജെസ്ഫിൻ ജോൺ, എക്സിക്യൂട്ടീവ് മെമ്പർ എഡ്വർഡ് ജി പെരേര, സ്റ്റേറ്റ് കമ്മറ്റി അംഗം പീറ്റർ പെരേര തുടങ്ങിയവരാണ് സന്ദർശനം നടത്തിയത്.
മുതലപ്പൊഴി പെരുമാതുറ അദാനി വാർഫ് സന്ദർശിച്ച സംഘം പിന്നീട് പൂത്തുറ സെന്റ് റോക്കി മീറ്റിംഗ് ഹാളിൽ വച്ച് മത്സ്യത്തൊഴിലാളി പ്രതിനിധികളിൽ നിന്ന് നിലവിലെ സാഹചര്യം ചോദിച്ചറിഞ്ഞു.
പെരുമാതുറ മേഖല താങ്ങുവല അസോസിയേഷൻ പ്രസിഡന്റ് സജീവ്, മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ആന്റോ ഏലിയാസ്, ജില്ലാ സെക്രട്ടറി ജനറ്റ് ക്ലീറ്റസ്, മത്സ്യതൊഴിലാളി ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വല്ലേറിയാൻ, മൽസ്യത്തൊഴിലാളി സേവ സംസ്ഥന കമ്മറ്റി അംഗം സീറ്റ ദാസൻ, ഇടവക ഭാരവാഹികളായ സ്റ്റാലിൻ, ജെറോൺ, എഐടിയുസി മണ്ഡലം പ്രസിഡന്റ് വിജു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.