Tuesday, August 27, 2024
HomeINFORMATIONS & PROJECTSശുചീകരണ തൊഴിലാളികള്‍ക്കായി 'നമസ്തേ' പദ്ധതി.

ശുചീകരണ തൊഴിലാളികള്‍ക്കായി ‘നമസ്തേ’ പദ്ധതി.

ശുചീകരണ തൊഴിലാളികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് നാഷണല്‍ ആക്ഷന്‍ ഫോര്‍ മെക്കാനൈസ്ഡ് സാനിറ്റേഷന്‍ എക്കോസിസ്റ്റം (National Action for Mechanised Sanitation Ecosystem) അഥവാ നമസ്തേ (NAMASTE).

കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയവും പാര്‍പ്പിട നഗര കാര്യ മന്ത്രാലയവും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

വൃത്തിയുള്ള അന്തരീക്ഷം ഒരുക്കുന്നതിലും പരിസ്ഥിതി പരിപാലനത്തിലും ശുചീകരണത്തൊഴിലാളികളുടെ പങ്ക് അം​ഗീകരിച്ചു കൊണ്ടാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. അവര്‍ക്ക് സുസ്ഥിരമായ ഉപജീവനമാര്‍ഗം പ്രദാനം ചെയ്യുക എന്നതും നമസ്തേയുടെ ലക്ഷ്യമാണ്. ശുചീകരണത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായ ഉപകരണങ്ങളും മറ്റ് സുരക്ഷാ സാമ​ഗ്രികളും വിതരണം ചെയ്യുന്നതിലും പദ്ധതി ശ്രദ്ധ ചെലുത്തുന്നു.

▪️താഴെ പറയുന്നവയാണ് നമസ്തേ പദ്ധതിയുടെ മറ്റു ലക്ഷ്യങ്ങള്‍.

  1. ശുചീകരണത്തൊഴിലാളികളുടെ പരാതികള്‍ കേള്‍ക്കുക, അവര്‍ക്ക് സ്വയം തൊഴിലും മെച്ചപ്പെട്ട വേതനവും അവസരങ്ങളും നല്‍കുക.
  2. ശുചീകരണ തൊഴിലാളികളോടുള്ള പൊതുസമൂഹത്തിന്റെ സമീപനത്തില്‍ മാറ്റം വരുത്തുക. ശുചിത്വ സേവനങ്ങളുടെ ആവശ്യം എന്താണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുക.
  3. എല്ലാ ശുചീകരണ പ്രവര്‍ത്തനങ്ങളും വിദഗ്ധ തൊഴിലാളികളാണ് നടത്തുന്നതെന്ന് ഉറപ്പാക്കുക.
  4. ശുചീകരണ തൊഴിലാളികള്‍ ആരും തന്നെ മനുഷ്യവിസര്‍ജ്യം നേരിട്ട് കൈകാര്യം ചെയ്യുന്നില്ല എന്ന് ഉറപ്പാക്കുക.
  5. ശുചീകരണ തൊഴിലാളിള്‍ക്ക് ശുചീകരണ സംരംഭങ്ങള്‍ നടത്തുന്നതിനുള്ള അനുമതി നല്‍കുക.
  6. എല്ലാ മാലിന്യ, സെപ്റ്റിക് ടാങ്ക് ശുചീകരണ തൊഴിലാളികള്‍ക്കും ഇതര ഉപജീവനമാര്‍ഗങ്ങള്‍ തേടാന്‍ സാധിക്കും എന്ന് ബോധ്യപ്പെടുത്തുക.
  7. സുരക്ഷിതമായ ശുചിത്വ പ്രവര്‍ത്തനങ്ങളുടെ നിര്‍വ്വഹണവും നിരീക്ഷണവും ഉറപ്പാക്കുന്നതിന് ദേശീയ, സംസ്ഥാന, തലങ്ങളില്‍ സൂപ്പര്‍വൈസറി, മോണിറ്ററിംഗ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക.
  8. രജിസ്റ്റര്‍ ചെയ്തതും വൈദഗ്ധ്യമുള്ളതുമായ ശുചീകരണ തൊഴിലാളികളില്‍ നിന്ന് സേവനങ്ങള്‍ തേടുന്നതിന് വ്യക്തികളിലും സ്ഥാപനങ്ങളിലും അവബോധം വര്‍ദ്ധിപ്പിക്കുക.

▪️ആദ്യ ഘട്ടത്തില്‍ അഞ്ഞൂറ് നഗരങ്ങളെയാണ് നമസ്‌തേ പദ്ധതി നടപ്പിലാക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത്. അര്‍ഹതയുള്ള നഗരങ്ങള്‍ ഏതു വിഭാ​ഗത്തില്‍പ്പെടണം എന്ന കാര്യമാണ് ചുവടെ നല്‍കിയിരിക്കുന്നത്.

  1. മുന്‍സിപ്പാലിറ്റികള്‍ക്കു കീഴെയുള്ള, കന്റോണ്‍മെന്റ് ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള, ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ നഗരങ്ങളും പട്ടണങ്ങളും. ഇവയെല്ലാം ജനവാസമുള്ള സ്ഥലങ്ങള്‍ ആയിരിക്കണം
  2. എല്ലാ തലസ്ഥാന നഗരങ്ങളും ഓരോ സംസ്ഥാനങ്ങളിലെയും പ്രധാന പട്ടണങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും
  3. മലയോര സംസ്ഥാനങ്ങള്‍, ദ്വീപുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പത്ത് നഗരങ്ങള്‍ (ഓരോ സംസ്ഥാനങ്ങളില്‍ നിന്നും ഒന്നില്‍ കൂടുതല്‍ പാടില്ല).

എല്ലാ ശുചീകരണ തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആയുഷ്യമാന്‍ ഭാരത്- പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (AB-PMJAY) യുടെ കീഴിലുള്ള ആനുകൂല്യങ്ങളും ലഭിക്കും.

നാലു വര്‍ഷത്തേക്ക് 1000 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES