പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കി മോദി സർക്കാർ. പൗരത്വം രജിസ്റ്റർ ചെയ്യാനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ അടങ്ങിയ വെബ് പോർട്ടലും നിലവിൽ വന്നതായി ഇന്നലെ കേന്ദ്രസർക്കാർ ഇറക്കിയ വിജ്ഞാപനത്തിലുണ്ട്.
പൗരത്വത്തിന് സംസ്ഥാന സർക്കാരുകളുടെ ഇടപെടലില്ലാതെ അപേക്ഷിക്കാനാണ് വെബ് പോർട്ടൽ.
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ തുടങ്ങി വിഭാഗങ്ങൾക്ക് പൗരത്വം നൽകാനുള്ള നിയമമാണിത്.
2014 ഡിസംബർ 31നോ അതിനുമുമ്പോ ഇന്ത്യയിൽ എത്തിയവരായിരിക്കണമെന്നതാണ് പ്രധാന നിബന്ധന.