അണ്ടർ 16 ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് അവസരം.
16 വയസ്സിനു താഴെയുള്ള ആൺക്കുട്ടികളുടെ ജില്ലാ ക്രിക്കറ്റ്ടിമിനെ 2024 മാർച്ച് 28 വ്യാഴാഴ്ച രാവിലെ 9 മണിക്ക് കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ (സ്പോർട്‌സ് ഹബ്) വച്ച് തിരഞ്ഞെടുക്കുന്നു.
2008 സെപ്റ്റംബർ ഒന്നിനോ അതിനുശേഷമോ തിരുവനന്തപുരം ജില്ലയിൽ ജനിച്ച കളിക്കാരായിരിക്കണം അപേക്ഷകർ.
യോഗ്യതയുള്ളവർ കേരള ക്രിക്കറ്റ് ഓഫീസിൽ പ്രവർത്തിക്കുന്ന ജില്ല ക്രിക്കറ്റ് അസോസിയേഷൻ ഓഫീസിൽ മാർച്ച് 27 അഞ്ച് മണിക്ക് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
വിശദവിവരങ്ങൾക്ക് 9645342642, 7994622201

