സംഘാടക സമിതി കാര്യകർത്താക്കളെ സെപ്സ്റ്റംബർ 22 ന് ചിന്മയ മിഷൻ സ്ഥാപനമായ ചിന്മയ പത്മനാഭയിൽ കൂടിയ യോഗം തെരഞ്ഞെടുത്തു. ശബരിമല അയ്യപ്പ സേവാസമാജം സ്ഥാപക ട്രസ്റ്റിമാരിൽ ഒരാളും സംസ്ഥാന ജനറൽ കൺവീനറുമായ സ്വാമി അയ്യപ്പദാസ്ജി യോഗം ഉത്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ശ്രീ എസ്.ജയകുമാറിന്റെ അധ്യക്ഷതയിൽ ശബരിമല മുൻ മേൽശാന്തി ശ്രീ തെക്കേടത്തുമന വിഷ്ണു നമ്പൂതിരി, ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് അധ്യക്ഷ ശ്രീമതി ശോഭ അവർകൾ, ട്രഷർ ശ്രീമതി ഗീത അവർകൾ, കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമിതി അംഗവും ക്ഷേത്രശക്തി മാസിക എഡിറ്ററുമായ സി. കെ. കുഞ്ഞ്, കൗൺസിലർ പി. അശോക് കുമാർ, സാമാജിക സമരസത വിഭാഗ് സംയോജക് കെ. രാജശേഖരൻ, അനന്തപുരി ഹിന്ദു ധർമ്മ പരിഷത് അധ്യക്ഷൻ ശ്രീ ഗോപാൽജി, ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന സെക്രട്ടറി ശ്രീ നാരായൺ ജി, ജില്ലാ സെക്രട്ടറി ശ്രീ ജി.കെ ജയപാലൻ, കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രചാർ പ്രമുഖ് ഷാജു വേണുഗോപാൽ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. ഗീതാജി പ്രാർത്ഥന ചൊല്ലി. വിവിധ സംഘടനാ നേതാക്കൾ പങ്കെടുത്തു. ഹരിവരാസനം ശതാബ്ദി ആഘോഷം വിവിധ തരത്തിലുള്ള പരിപാടികൾ നടത്താൻ തീരുമാനിച്ചു.
2024 ഡിസംബർ മാസം വരെ വിവിധ തരത്തിലുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കും. സന്യാസിമാരും ഗുരുസ്വാമിമാരും ഹൈന്ദവ സമുദായിക സംഘടനാ,സാംസ്‌കാരിക സംഘടനാ പ്രമുഖരും അയ്യപ്പ ഭക്തരും അടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു.
ചെയർമാനായി ശ്രീ നന്ദകുമാർ ഐഎഎസ് (മുൻ ജില്ലാ കളക്ടർ), വർക്കിംഗ് ചെയർമാൻ ശ്രീ ഗോപാൽജി, വൈസ് ചെയർമാൻമാരായി കെ. രാജശേഖരൻ, പി. അശോക് കുമാർ, അഡ്വ. ശാസ്തമംഗലം അജിത്, എസ്. ജയകുമാർ, വഴയില ഉണ്ണി, ശ്രീ. ജയകുമാർ റെയിൽവേ എന്നിവരെയും
ജനറൽ കൺവീനർ ഷാജു വേണുഗോപാൽ, ജോയിന്റ് ജനറൽ കൺവീനർ ജി.കെ ജയപാലൻ, മുഖ്യ സംയോജകനായി സന്ദീപ് തമ്പാനൂർ, സംയോജകനായി ശ്രീജിത്ത് കോവിലുവിള, ട്രഷർ ആയി അഡ്വ ഹരിദാസ് എന്നിവരെയും തീരുമാനിച്ചു.
മുഴുവൻ ഹിന്ദു സമൂഹവും ഹരിവരാസനം പാടുന്നത് തന്നെയാണ് ലക്ഷ്യം.
ശബരിമല അയ്യപ്പസേവാസമാജത്തിന്റെ ആഹ്വാനമനുസരിച്ച് ഹരിവരാസനം യഥാർത്ഥ വരികൾ തന്നെ ഭക്തർ പാടി പഠിച്ച് ഒക്ടോബർ 2 ന് സമൂഹ ഹരിവരാസനം ക്ഷേത്രങ്ങളിലും വീടുകളിലും നടത്തുവാൻ തീരുമാനിച്ചു. യഥാർത്ഥ രചന ലഭിക്കുവാൻ ജി.കെ ജയപാലൻ (ജില്ലാ ജനറൽ സെക്രട്ടറി) ഫോൺ: 9847477487.
എല്ലാവരുടെയും പിന്തുണയും സഹകരണവും ശബരിമല അയ്യപ്പനോട് പ്രാർത്ഥിച്ചുകൊണ്ട് അഭ്യർത്ഥിക്കുന്നു.
സ്വാമി ശരണം
ഷാജു വേണുഗോപാൽ
ജനറൽ കൺവീനർ (ഹരിവരാസനം ആഘോഷ സംഘാടക സമിതി) ഫോൺ: 9847865604.