തപസ്യ കലാസാഹിത്യവേദി തിരുവനന്തപുരം ജില്ലാ വാർഷിക സമ്മേളനം തിരുവനന്തപുരം സംസ്കൃതി ഭവനിൽ സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു.
“പിബി യുടെ അംഗീകാരം ഉണ്ടെങ്കിലേ ചില കലാകാരന്മാർ പ്രതികരിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. JNU വിൽ പാക്കിസ്ഥാൻ സിന്ദാബാദ് വിളിച്ച ചില വിദ്യാർത്ഥികൾക്ക് പിന്തുണയുമായി എത്തിയ ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളെ കണ്ടു അത്ഭുതപ്പെട്ടു, കലാസാംസ്കാരിക മേഖലയിൽ നേരിടുന്ന അപചയങ്ങളെ അതിജീവിക്കാൻ തപസ്യ കലാസാഹിത്യവേദിയുടെ പ്രവർത്തനം കൂടുതൽ സജീവമാക്കേണ്ടതുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ സഞ്ജയൻ മുഖ്യപ്രഭാഷണം നടത്തി.
തപസ്യ സംസ്ഥാന വൈസ് പ്രസിഡന്റ്, കല്ലറ അജയൻ, തപസ്യ സംസ്ഥാന സെക്രട്ടറി ജി എം മഹേഷ്, ജില്ലാ പ്രസിഡന്റ് ബിബിൻ ചന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി സുജിത് ഭവനന്ദൻ എന്നിവർ സംസാരിച്ചു.
തുടർന്ന് തപസ്യയുടെ ജില്ലാ പ്രസിഡന്റായി പ്രശസ്ത സിനിമാപിന്നണി ഗായിക ഭാവന രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറിയായി ചിത്രകാരൻ സുജിത്ത് ഭവാനന്ദൻ തുടങ്ങിയവർ ചുമതലയേറ്റു. കലാസാഹിത്യ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കലാകാരന്മാരെ ചടങ്ങിൽ ആദരിച്ചു

