കേരളത്തിൽനിന്ന് അയോധ്യയിലേക്കുള്ള സ്പെഷൽ ട്രെയിൻ സർവീസ് നാളെ തുടങ്ങും. പാലക്കാട് ഒലവക്കോട് സ്റ്റേഷനിൽനിന്ന് രാത്രി 7.10 നാണ് വണ്ടി പുറപ്പെടുക. 54 മണിക്കൂർ 50 മിനിറ്റ് പിന്നിട്ട് മൂന്നാം ദിവസം പുലർച്ചെ രണ്ടിന് അയോധ്യയിൽ എത്തും. 06203/04 പാലക്കാട്-അയോധ്യ ആസ്ത സ്പെഷൽ കോയമ്പത്തൂർ വഴിയാണ് പോകുന്നത്.
ഈ സ്പെഷൽ ട്രെയിൻ പാലക്കാട് നിന്ന് ഫെബ്രുവരി നാല്, ഒമ്പത്, 14, 19, 24, 29 തീയതികളിലും പാലക്കാട് നിന്ന് അയോധ്യയിലേയ്ക്ക് പുറപ്പെടും. തിരുനെൽവേലിയിൽനിന്ന് അയോധ്യയിലേക്ക് ഫെബ്രുവരി ഒന്നിന് ആസ്ത സ്പെഷൽ ട്രെയിൻ ഉണ്ട്. തിരുനെൽവേലിയിൽ നിന്ന് പുലർച്ചെ 1.25 ന് പുറപ്പെടുന്ന വണ്ടി 73 മണിക്കൂർ 50 മിനിറ്റ് പിന്നിട്ട് പുലർച്ചെ 3.20 ന് അയോധ്യയിൽ എത്തും.
കേരളത്തിൽ ഈ വണ്ടിക്ക് തിരുവനന്തപുരം, കോട്ടയം, എറണാകുളം ടൗൺ, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. കന്യാകുമാരിയിൽനിന്ന് അയോധ്യയിലേക്ക് ഫെബ്രുവരി എട്ടിന് ആസ്ത സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. കന്യാകുമാരിയിൽനിന്ന് പുലർച്ചെ 2.25 ന് പുറപ്പെടുന്ന വണ്ടി 72 മണിക്കൂർ 55 മിനിറ്റ് പുറപ്പെട്ട് പുലർച്ചെ 3.20 ന് അയോധ്യയിൽ എത്തും. തിരുവനന്തപുരം, കോട്ടയം, എറണാകുളം ടൗൺ, ഷൊർണൂർ, കോഴിക്കോട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
നാഗർകോവിലിൽ നിന്ന് അയോധ്യയിലേക്ക് ഫെബ്രുവരി 15- നും സ്പെഷൽ സർവീസ് ഉണ്ട്. നാഗർകോവിലിൽനിന്ന് പുലർച്ചെ 2.45ന് സർവീസ് ആരംഭിക്കുന്ന വണ്ടി 72 മണിക്കൂർ 35 മിനിറ്റ് പിന്നിട്ട് പുലർച്ചെ 3.20 ന് അയോധ്യയിൽ എത്തും. സംസ്ഥാനത്ത് തിരുവനന്തപുരം, കോട്ടയം, എറണാകുളം ടൗൺ, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
തിരുവനന്തപുരത്തുനിന്ന് ഫെബ്രുവരി 22 ന് അയോധ്യയിലേക്ക് സർവീസുണ്ട്. രാവിലെ 3.20 ന് പുറപ്പെടുന്ന വണ്ടി 71 മണിക്കൂർ അഞ്ച് മിനിറ്റ് പിന്നിട്ട് പുലർച്ചെ 3.20 ന് അയോധ്യയിൽ എത്തും.