Wednesday, August 21, 2024
HomeTHIRUVANANTHAPURAMതിരുവനന്തപുരം - ഡൽഹിയി : എയര്‍ഇന്ത്യ പുതിയ സര്‍വീസ് ആരംഭിച്ചു.

തിരുവനന്തപുരം – ഡൽഹിയി : എയര്‍ഇന്ത്യ പുതിയ സര്‍വീസ് ആരംഭിച്ചു.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഡൽഹിയിലേക്ക് എയര്‍ഇന്ത്യ പുതിയ സര്‍വീസ് ആരംഭിച്ചു. തിരുവനന്തപുരം ന്യൂഡല്‍ഹി സെക്ടറിലെ എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രതിദിന സര്‍വീസാണിത്.

തിരുവനന്തപുരത്ത് നിന്ന് രാവിലെ 6.40ന് പുറപ്പെട്ട് ഡല്‍ഹിയില്‍ 09.25ന് എത്തിച്ചേരുന്ന തരത്തിലാണ് ഷെഡ്യൂള്‍ ക്രമീകരണം. തിരികെ ഡല്‍ഹിയില്‍ നിന്ന് രാത്രി 9ന് പുറപ്പെട്ട് 12.20ന് തിരുവനന്തപുരത്തെത്തും.

പൂര്‍ണമായും ഇക്കണോമി ക്ലാസ് സര്‍വീസ് ഫ്ലൈറ്റില്‍ 180 സീറ്റുകളുണ്ടാകും. രാവിലെ പോയി രാത്രി തിരിച്ചെത്താനുള്ള സൗകര്യത്തിന് പുറമെ, വിമാനത്തിന്റെ സൗകര്യപ്രദമായ സമയം വിവിധ ആഭ്യന്തര പോയിന്റുകളിലേക്കും യൂറോപ്പ്, യു.കെ, യു.എസ്, ഓസ്‌ട്രേലിയ, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള കണക്ഷന്‍ വിമാനങ്ങളെ ആശ്രയിക്കാനും കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES