Wednesday, August 28, 2024
HomeTHIRUVANANTHAPURAMതിരുവനന്തപുരം ജില്ലാ കളക്ടർ നവജ്യോത് ഖോസ സ്ഥാനമൊഴിയുന്നു.

തിരുവനന്തപുരം ജില്ലാ കളക്ടർ നവജ്യോത് ഖോസ സ്ഥാനമൊഴിയുന്നു.

ഐഎഎസ് തലപ്പത്ത് വീണ്ടും മാറ്റം. അടുത്തിടെ തിരുവനന്തപുരം കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ നവ്ജ്യോത് ഖോസയെ ലേബ‍ര്‍ കമ്മീഷണറായി നിയമിച്ചു.

നവ്ജ്യോത് ഖോസയെ മെഡിക്കല്‍ സര്‍വീസസ് കോ‍ര്‍പ്പറേഷനിലേക്ക് മാറ്റുമെന്നായിരുന്നു നേരത്തെ അറിയിച്ചത്.

എന്നാല്‍ അവധി കഴിഞ്ഞെത്തിയ ഡോ.ചിത്രയാണ് പുതിയ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ എംഡി. പിആ‍ര്‍‍ഡി ഡയരക്ടര്‍ ജാഫര്‍ മാലിക്കിന് കുടുംബശ്രീ ഡയറക്ടറുടെ അധിക ചുമതല നല്‍കി. മൈനിങ് ആന്റ് ജിയോളജി വകുപ്പ് ഡയരക്ടറായി എന്‍. ദേവീദാസിനെയും നിയമിച്ചു.

കഴിഞ്ഞയാഴ്ചയാണ് തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലാ കളക്ടര്‍മാരെ അടക്കം മാറ്റിയത്. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായും രേണു രാജിനെ എറണാകുളം ജില്ലാ കളക്ടറായി നിയമിച്ചു. തിരുവനന്തപുരത്ത് ജെറോമിക് ജോര്‍ജ്ജിനെയാണ് നിയമിച്ചത്.

https://youtu.be/6ysMW9ACD-Q

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES