Monday, August 26, 2024
HomeTHIRUVANANTHAPURAMസ്വാതന്ത്ര്യദിനത്തിലെ കരിദിനാചരണത്തിൽനിന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത പിന്മാറി.

സ്വാതന്ത്ര്യദിനത്തിലെ കരിദിനാചരണത്തിൽനിന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത പിന്മാറി.

സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിച്ച കരിദിനാചരണത്തിൽ നിന്ന്
തിരുവനന്തപുരം ലത്തീൻ അതിരൂപത പിന്മാറി. പകരം 16 ന് കരിദിനമാചരിക്കും.

കടൽക്ഷോഭത്തിൽ തീരപ്രദേശത്തെ വീട് നഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടാത്തതിൽ പ്രതിഷേധിച്ചാണ് 15 ന് കരിദിനമാചരിക്കാൻ ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ ഇടവകകൾക്ക് സർക്കുലർ നൽകിയത്.

എന്നാൽ സ്വാതന്ത്ര്യ ദിനത്തിലെ കരിദിനാചരണത്തിനെതിരെ വിവിധകോണുകളിൽ നിന്ന് വ്യാപക വിമർശനമുയർന്നതോടെ കരിദിനാചരണത്തിൽ നിന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത പിന്മാറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES