Wednesday, August 28, 2024
HomeINFORMATIONS & PROJECTSട്രെയിൻ യാത്രകൾ 35 പൈസയ്ക്ക് ഇന്‍ഷൂർ ചെയ്യാം.

ട്രെയിൻ യാത്രകൾ 35 പൈസയ്ക്ക് ഇന്‍ഷൂർ ചെയ്യാം.

ട്രെയിന്‍ ടിക്കറ്റിനൊപ്പം 35 പൈസ നല്‍കിയാല്‍ ലഭിക്കുന്ന ഇന്‍ഷൂറന്‍സാണിത്.

കവര്‍ച്ചയ്ക്കൊപ്പം തീവണ്ടി അപകടത്തെ തുടര്‍ന്നുണ്ടാകുന്ന മരണത്തിനും അംഗവൈകല്യത്തിനും ഇന്‍ഷൂറന്‍സ് ലഭിക്കും.

10 ലക്ഷം രൂപ വരെയാണ് ഈ ഇന്‍ഷൂറന്‍സ്. നിര്‍ബന്ധിത ഇന്‍ഷൂറന്‍സ് അല്ലാത്തതിനാല്‍ തീവണ്ടിയില്‍ യാത്ര ചെയ്യുന്നവരാണെങ്കിലും പലര്‍ക്കും റെയില്‍വെയുടെ ഈ ഇന്‍ഷൂറന്‍സിനെ പറ്റി വലിയ ധാരണ ഉണ്ടായിരിക്കണമെന്നില്ല. ടിക്കറ്റെടുക്കുന്ന സമയത്ത് ഒരു ടിക്കിലൂടെ ഇന്‍ഷൂറന്‍സ് നേടാം. ഇന്‍ഷൂറന്‍സ് എങ്ങനെ നേടാമെന്നും ഏതൊക്കെ സാഹചര്യത്തില്‍ ഇന്‍ഷൂറന്‍സ് ലഭിക്കുമെന്നും നോക്കാം.

ഇൻഷുറൻസ് ലഭിയ്ക്കുന്നതെങ്ങനെ.. ❓️

ഓണ്‍ലൈനായി ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസ) വഴി ടിക്കറ്റെടുക്കുന്നവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.

സ്ലീപ്പര്‍ ക്ലാസ് മുതല്‍ മുകളിലോട്ടുള്ള റിസര്‍വേഷന്‍ ടിക്കറ്റിനാണ് ഈ സൗകര്യം ലഭിക്കുന്നത്.
ഇന്‍ഷൂറന്‍സ് സേവനം ലഭിക്കാന്‍ ഐആര്‍സിടിസി വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുണ്ട്.

▪️ഐആര്‍സിടിസി ആപ്പോ വെബ്‌സൈറ്റോ ഇതിനായി തിരഞ്ഞെടുക്കാം. ആദ്യം ഐആര്‍സിടിസിയില്‍ അക്കൗണ്ട് എടുക്കണം.
▪️യാത്ര വിവരങ്ങള്‍ നല്‍കിയാല്‍ ആപ്പില്‍ അവസാന ഭാഗത്ത് ട്രാവല്‍ ഇന്‍ഷൂറന്‍സ് തിരഞ്ഞെടുക്കാനുള്ള ഭാഗം കാണും. ഇവിടെ യെസ് എന്ന കോളത്തില്‍ ടിക്ക് ചെയ്യണം.
▪️ ഒരു വ്യക്തിക്ക് 35 പൈസയാണ് ഇന്‍ഷൂറന്‍സിനായി ഈടാക്കുക.
▪️35 പൈസ അടക്കം ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഇന്‍ഷൂറന്‍സ് ലഭിക്കും.

▪️കണ്‍ഫേം ആയ ടിക്കറ്റുകള്‍ക്കും ആര്‍എസിയിലുള്ള ടിക്കറ്റുകള്‍ക്കുമാണ് ഇന്‍ഷൂറന്‍സ് ലഭിക്കുക. ഒരു പിഎന്‍ആറിലെ എല്ലാ വ്യക്തികള്‍ക്കും ഇന്‍ഷൂറന്‍സ് ലഭിക്കും. ഒരാള്‍ക്ക് 0.35 പൈസയാണ് ചാര്‍ജ്. ഇന്‍ഷൂറന്‍സ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ ടിക്കറ്റെടുക്കുമ്ബോള്‍ നല്‍കിയ മൊബൈല്‍, ഇമെയിലിലേക്ക് ഇന്‍ഷൂറന്‍സ് സന്ദേശമെത്തും. ഇതില്‍ നോമിനിയെ ഉള്‍പ്പെടുത്താന്‍ സാധിക്കും.

ഇന്‍ഷൂറന്‍സ് യോഗ്യതകള്‍

എസ്ബിഐ ജനറല്‍ ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍, ലിബേര്‍ട്ടി ജനറല്‍ ഇന്‍ഷൂറന്‍സ് എന്നിവയുമായി ചേര്‍ന്നാണ് ഐആര്‍സിടിസി ഇന്‍ഷൂറന്‍സ് നടപ്പിലാക്കുന്നത്. ഇന്‍ഷൂര്‍ ചെയ്ത വ്യക്തിക്ക് 10 ലക്ഷം രൂപ വരെയുള്ള അപകട ഇന്‍ഷൂറന്‍സ് ലഭിക്കും. മരണപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ക്കും ഇന്‍ഷൂറന്‍സ് ലഭിക്കും.

ഇന്ത്യക്കാരായ യാത്രക്കാര്‍ക്ക് മാത്രമാണ് ഈ ഇന്‍ഷൂറന്‍സ്. 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇന്‍ഷൂറന്‍സ് ലഭിക്കില്ല. നിര്‍ബന്ധിത ഇന്‍ഷൂറന്‍സ് പദ്ധതിയല്ലാത്തതിനാല്‍ ആവശ്യക്കാര്‍ മാത്രം ഇന്‍ഷൂറന്‍സ് തിരഞ്ഞെടുത്താല്‍ മതി. പിഎന്‍ആര്‍ നമ്പറിലുള്ള എല്ലാ യാത്രക്കാര്‍ക്കും ഇന്‍ഷൂര്‍സ് ലഭിക്കും. ഓരോരുത്തര്‍ക്കും നികുതി അടക്കം 35 പൈസായണ് ചെലവ് വരുന്നത്. ഓരോരുത്തര്‍ക്കും 10 ലക്ഷത്തിന്റെ ഇന്‍ഷൂറനസാണ് ലഭിക്കുക.

മരണപ്പെട്ടാലും സ്ഥിരമായ പൂര്‍ണ അംഗ വൈകല്യത്തിനും 10 ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സ് ലഭിക്കും. സ്ഥിരമായുണ്ടാകുന്ന ഭാഗിക അംഗവൈകല്യത്തിന് 7.50 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് ലബിക്കും. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് 2 ലക്ഷ രൂപ വരെ ആശുപത്രി ചെലവ് ലഭിക്കും. മൃതദേഹം എത്തിക്കുന്നതിന് 10,000 രൂപയും അനുവദിക്കും.

തീവണ്ടി എന്തെങ്കിലും കാരണത്താല്‍ പകുതിക്ക് വെച്ച്‌ യാത്ര അവസനിപ്പിച്ചാല്‍ റെയില്‍വെ ഒരുക്കുന്ന മറ്റു യാത്രാ സംവിധാനം ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അപകടത്തിനും ഇന്‍ഷൂറന്‍സ് ലഭിക്കും. തീവണ്ടി വഴി തിരിച്ചു വിട്ടാലുണ്ടാകുന്ന അപകടത്തിനും ഇന്‍ഷൂറന്‍സ് ലഭിക്കും.

▪️അപകടങ്ങള്‍

തീവണ്ടി യാത്ര ആരംഭിക്കുന്ന സ്ഥലത്തിനും അവസാനിപ്പിക്കുന്ന സ്ഥലത്തിനും ഇടയിലുള്ള അപകടങ്ങള്‍ക്കാണ് ഇന്‍ഷൂറന്‍സ് ലഭിക്കുക. തീവണ്ടിയുടെ പാളം തെറ്റല്‍, തീവണ്ടിയുടെ കൂട്ടിയിടി എന്നിവയാണ് തീവണ്ടി അപകടമായി കണക്കാക്കുന്നത്.

ഇതോടൊപ്പം കലാപം, തീവ്രവാദി ആക്രമണം, യാത്രക്കാരുിടെ ഭാഗത്ത് നിന്നുണ്ടാകുന്ന ആക്രമണം. അക്രമാസ്തമായ കവര്‍ച്ച , കൊള്ള, ആകസ്മികമായി യാത്രക്കാരന്‍ തീവണ്ടിയില്‍ നിന്ന് അപകടത്തില്‍പ്പെടുന്നത് എന്നീ കാരണങ്ങളിലും ഇന്‍ഷൂറന്‍സ് ലഭിക്കും. അപകടം നടന്നു കഴിഞ്ഞാല്‍ ഇന്‍ഷൂറന്‍സ് കമ്പനിയും യാത്രക്കാരനും തമ്മിലാണ് നടപടികളുണ്ടാകേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES