സിഐറ്റിയു അഞ്ചുതെങ്ങ് മത്സ്യത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് മുണ്ടുതുറ സെന്റ് അലോഷ്യസ് എൽപി സ്കൂളിൽ യൂണിഫോം വിതരണവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
സിഐറ്റിയു മത്സ്യതൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മുണ്ടുതുറ സെന്റ് അലോഷ്യസ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണവും കായികോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ വിദ്യാർത്ഥികൾക്ക് ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചത്.
സെന്റ് അലോഷ്യസ് സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ മത്സ്യതൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി ആർ ജെറാൾഡ് അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉൽഘാടനം മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന ട്രെഷറർ സി പയസ് നിർവഹിച്ചു.
സബ്ജില്ലാ കായിക മത്സരങ്ങളിൽ ഓവറാൾ കിരീടം സ്വന്തമാക്കിയ സെന്റ് അലോഷ്യസ് എൽ പി സ്‌കൂൾ ഹെഡ്മിസ്ട്രെസ് ഏലിയാമ്മ തോമസിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു മൊമെന്റോ നൽകി ആദരിച്ചു.
തുടർന്ന് കലാ കായിക മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സിഐറ്റിയുസി ഏരിയ സെക്രട്ടറി അഞ്ചുതെങ് സുരേന്ദ്രൻ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാബോസ് എന്നിവർ ചേർന്ന് മെഡലുകൾ നൽകി ആദരിച്ചു.
യൂണിയൻ ഏരിയ കമ്മറ്റി അംഗം കിരൺ ജോസഫ് സ്വാഗതവും
യൂണിയൻ ഏരിയ കമ്മിറ്റി അംഗം തോബിയാസ് കാർമൽ നന്ദിയും പറഞ്ഞു.
വാർഡ് മെമ്പർ മിനി ജൂഡ്, സീനിയർ അസിസ്റ്റന്റ് ലില്ലി കുട്ടി,സ്റ്റാഫ് സെക്രട്ടറി മീന ആലോഷിയെസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.