റഷ്യയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശി വിനീത് നാട്ടിലെത്തി. ഇന്നലെ പുലർച്ചെ 3 മണിയോടെ ഡൽഹിയിലെത്തിയ വിനീത് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുകയായിരുന്നു.
യുദ്ധഭൂമിയിൽ വച്ച് വലതു കൈക്ക് പരിക്കേറ്റ വിനീതിന് വിശ്രമം അനുവദിച്ചതാണ് വിനീതിന് നാട്ടിൽവത്തുവാൻ സഹായകമായത്.
വിശ്രമത്തിനും ചികിത്സയ്ക്കുമായി മോസ്കോയിലെത്തിച്ച വിനീതിന് റഷ്യൻ ആർമിയിൽ ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശിയാണ് നാട്ടിലെത്താൻ വേണ്ട സഹായങ്ങൾ ചെയ്ത് നൽകിയതെന്നാണ് വിനീത് പറയുന്നത്.
അഞ്ചുതെങ്ങിൽ നിന്ന് റഷ്യയിൽ കുടുങ്ങിയ മൂന്നുപേരിൽ പ്രിൻസ് മാത്രമായിരുന്നു നാട്ടിലെത്തിയിരുന്നത് ഇത് കുടുംബത്തിനും നാട്ടുകാരിലും ആശങ്കയ്ക്ക് വകവെച്ചിരുന്നു.
മൂന്നുപേരിൽ ഇനി തിരികെഎത്തുവാനുള്ളത് ടിനുവാണ്. ടിനു മറ്റൊരു കമാൻഡറുടെ കീഴിൽ മറ്റൊരിടത്തെ യുദ്ധരംഗത്താണെന്നാണ് വിനീത് പറയുന്നത്.