Thursday, August 29, 2024
HomeTHIRUVANANTHAPURAMവിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം അവസാനിപ്പിച്ചു.

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം അവസാനിപ്പിച്ചു.

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിയ്ക്കാൻ തീരുമാനമായത്.

തീരശോഷണത്തില്‍ വിദഗ്ദ സമിതി സമരസമിതിയുമായി ചര്‍ച്ച നടത്തും. തീരശോഷണം പഠിക്കാന്‍ സമരസമിതിയും വിദ്ഗദ സമിതിയെ നിയോഗിക്കും. കൂടാതെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കും. സര്‍ക്കാര്‍ ഉറപ്പ് പാലിക്കുന്നുണ്ടോ എന്ന് മോണിറ്ററിംഗ് കമ്മിറ്റി നിരീക്ഷിക്കുമെന്നും ലത്തീന്‍ സഭ അറിയിച്ചു.

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിവന്ന സമരം 138 ദിവസങ്ങള്‍ പിന്നിട്ടിരിരുന്നു. ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES