Friday, August 30, 2024
HomeINFORMATIONS & PROJECTSഉപഭോക്താവിന് സ്വയം മീറ്റര്‍ റീഡിങ് ചെയ്യാൻ വാട്ടര്‍ അതോറിറ്റിയുടെ " മീറ്റര്‍ റീഡര്‍ ആപ്പ്" സംവിധാനം...

ഉപഭോക്താവിന് സ്വയം മീറ്റര്‍ റീഡിങ് ചെയ്യാൻ വാട്ടര്‍ അതോറിറ്റിയുടെ ” മീറ്റര്‍ റീഡര്‍ ആപ്പ്” സംവിധാനം വരുന്നു.

ഉപഭോക്താവിന് സ്വയം മീറ്റര്‍ റീഡിങ് ചെയ്യാൻ വാട്ടര്‍ അതോറിറ്റിയുടെ “സെല്‍ഫ് മീറ്റര്‍ റീഡര്‍ ആപ്പ്, മീറ്റർ റീഡർ ആപ്പ്” സംവിധാനം വരുന്നു.

വാട്ടർ മീറ്റര്‍ റീഡിങ് കാലോചിതമായി പരിഷ്കരിക്കുന്നതിന്റെ ഭാ​ഗമായി കേരള വാട്ടര്‍ അതോറിറ്റി ആവിഷ്കരിച്ച നൂതന സംവിധാനമാണ് സെൽഫ്, മീറ്റര്‍ റീഡര്‍ ആപ്പ്.
നവംബര്‍ ഒന്നു മുതലാണ് ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കുവാൻ പദ്ധതിയിട്ടിട്ടുള്ളത്.

സെല്‍ഫ് മീറ്റര്‍ റീഡര്‍ ആപ് ഉപഭോക്താവിന് നേരിട്ട് ഉപയോ​ഗിക്കാവുന്ന രീതിയിലും മീറ്റര്‍ റീഡര്‍ ആപ്, മീറ്റര്‍ റീഡര്‍മാര്‍ക്ക് ഉപയോ​ഗിക്കാവുന്ന രീതിയിലുമാണ് ” രൂപപ്പെടുത്തിയിട്ടുള്ളത്.
ഇത് വഴി ഉപഭോക്താവിന് നേരിട്ട് റീഡിങ് രേഖപ്പെടുത്താനും ബില്‍ തുക ഒടുക്കാനും സാധിക്കും.

റീഡിങ് രേഖപ്പെടുത്തുമ്പോള്‍ ഫോട്ടോ കൂടി അപ് ലോഡ് ചെയ്യുന്നത് പിഴവുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. പ്ലേ സ്റ്റോറില്‍നിന്ന് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോ​ഗിക്കാം.
മീറ്റര്‍ റീഡര്‍ ആപ്പ് മുഖേന മീറ്റര്‍ റീഡര്‍ക്ക് റീഡിങ്ങുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോ​ഗിച്ച്‌ സെര്‍വറിലേക്ക് ഉടനടി അയയ്ക്കാന്‍ കഴിയുന്നു. ഉപഭോക്താവിന് ബില്ലുകള്‍ എസ്‌എംഎസ് വഴി ലഭ്യമാക്കാനും ഉടനെ പണം അടയ്ക്കാനും സാധിക്കുന്നു. ഇതു കൂടാതെ മീറ്റര്‍ ഡയലിന്റെ ഫോട്ടോ അപ് ലോഡ് ചെയ്യുന്നതു വഴി ലൊക്കേഷന്‍ സൂക്ഷിക്കാനും സാധിക്കും, ഈ ആപ്പ് ഉപയോ​ഗിക്കുന്നതിലൂടെ മീറ്റര്‍ റീഡില്‍ ബുക്കില്‍ എഴുതിയെടുത്ത് ഓഫിസില്‍ കൊണ്ടുവന്ന് പോസ്റ്റ് ചെയ്യുന്നതിലെ സമയനഷ്ടവും തെറ്റു വരാനുള്ള സാധ്യതയും ഒഴിവാക്കാന്‍ സാധിക്കുന്നു. കൂടാതെ ജിയോ ടാ​ഗ് ചെയ്ത റീഡിങ്ങിന്റെ ഫോട്ടോയും ലഭിക്കുന്നു.

കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഡവലപ്മെന്റ് ഇന്നവേഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് കൗണ്‍സിലു(കെ-ഡിസ്ക്)മായി സഹകരിച്ചാണ് ആപ്പുകള്‍ പുറത്തിറക്കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES