വയനാട് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചരിത്രപ്രസിദ്ധമായ അഞ്ചുതെങ്ങ് ജലോത്സവം ഒഴിവാക്കി.
അഞ്ചുതെങ്ങ് ജലോത്സവ ട്രസ്റ്റിന്റെ നേതൃത്ത്വത്തിൽ അഞ്ചുതെങ്ങ് മീരാൻകടവിൽ നടന്നുവരുന്ന ടൂറിസം വാരാഘോഷവും ജലോത്സവവും വയനാട് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഒഴിവാക്കിയതിന്റെ പശ്ചാത്തലത്തിലാണ് അഞ്ചുതെങ്ങ് ജലോത്സവ വും ഒഴിവാക്കിയതായി ട്രസ്റ്റ് ചെയർമാൻ ബിഎൻ സൈജുരാജ്, ട്രസ്റ്റ്കൺവീനർ ഡോക്ടർ ജി മനോജ്കുമാർഎന്നിവർ അറിയിച്ചത്.