▪️ടെൻഡർ വോട്ട്
വോട്ട് രേഖപ്പെടുത്താൻ വരുമ്പോൾ തന്‍റെ വോട്ട് നേരത്തെ മറ്റാരെങ്കിലും ചെയ്തെന്ന് കണ്ടാൽ വോട്ടർക്ക് ടെൻഡർ വോട്ട് ചെയ്യാൻ അവകാശമുണ്ട്. പ്രിസൈഡിങ് ഓഫീസറുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകി ആധികാരിക രേഖ നൽകുന്നവരെയാണ് ടെൻഡർഡ് ബാലറ്റിലൂടെ വോട്ട് ചെയ്യാൻ അനുവദിക്കുന്നത്.
ഇതിനുള്ള ടെൻഡേർഡ് ബാലറ്റ് പ്രിസൈഡിങ് ഓഫീസർ നൽകും. 1961ലെ കണ്ടക്ട് ഓഫ് ഇലക്ഷൻ റൂൾസിലെ സെക്ഷൻ 42ൽ ആണ് ടെൻഡർ വോട്ടിനെക്കുറിച്ച് പ്രതിപാദിക്കുന്നത്.
▪️ചലഞ്ച്ഡ് വോട്ട്
പോളിങ് ബൂത്തിൽ രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് ഏജന്‍റുമാർ വോട്ടറെക്കുറിച്ച് സംശയം രേഖപ്പെടുത്തിയാൽ രണ്ടു രൂപ കെട്ടിവെച്ച് ചലഞ്ച് ചെയ്യാം. ( വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ മാത്രമെ ചലഞ്ച് ചെയ്യുവാൻ സാധിക്കുകയുള്ളു, വോട്ടർ പട്ടികയിൽ പേരില്ലെങ്കിൽ വോട്ട് ചെയ്യാനാകില്ല എന്നതാണ് വസ്തുത.)
ഏജന്‍റിന് സംശയം സ്ഥിരീകരിക്കാനാകാതെ വന്നാൽ വോട്ടറെ വോട്ട് ചെയ്യാൻ അനുവദിക്കും.
ഇതാണ് ചലഞ്ച് വോട്ട് എന്ന് പറയുന്നത്.
ഇനി ചലഞ്ച് സ്ഥിരീകരിച്ചാൽ വോട്ട് ചെയ്യാൻ എത്തിയയാളെ അതിൽനിന്ന് വിലക്കാനും പൊലീസിന് കൈമാറാനും പ്രിസൈഡിങ് ഓഫീസർക്ക് അധികാരമുണ്ട്.