അഞ്ചുതെങ്ങിൽ പോസ്റ്റ് ഓഫീസ് തല്ലിതകർത്തു. അഞ്ചുതെങ്ങ് പോസ്റ്റ് ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന കായ്ക്കരയിൽ പ്രവർത്തിക്കുന്ന ബ്രാഞ്ച് പോസ്റ്റ് ഓഫീസാണ് അക്രമികൾ തല്ലിതകർത്തത്.
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. അഞ്ചോളം വരുന്ന സംഘമാണ് അക്രമം നടത്തിയതെന്നാണ് സൂചന. ആക്രമി സംഘം പിന്നീട് പണിയിൽ ലക്ഷംവീട് മേഖലയിലെ നിരവധി വീടുകൾക്ക് നേരെയും അക്രമം അഴിച്ചുവിട്ടു.
വീടുകളുടെ ഗേറ്റുകളിലും കതകുകളിലും ജനൽ പാളികളിലും ആഞ്ഞടിക്കുകയും നാഷനഷ്ടം ഉണ്ടാക്കുകയും ചെയ്തതായി പ്രദേശവാസികൾ പോലീസിൽ പരാതി നൽകി. എതിർക്കാൻ ശ്രമിച്ചറെ അസഭ്യം വിളിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമം നടത്തിയതായും ആക്ഷേപമുണ്ട്.
അഞ്ചുതെങ്ങ് പോലീസ് മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ കണ്ടെത്തുവാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. മേഖലയിൽ സാമൂഹ്യ വിരുദ്ധ ശല്യം വർദ്ധിച്ചിരിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.

