Tuesday, August 20, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് കായിക്കരയിൽ വംശനാശഭീഷണിനേരിടുന്ന അപൂർവ്വയിനം കടലാമ ചത്തടിഞ്ഞു.

അഞ്ചുതെങ്ങ് കായിക്കരയിൽ വംശനാശഭീഷണിനേരിടുന്ന അപൂർവ്വയിനം കടലാമ ചത്തടിഞ്ഞു.

അഞ്ചുതെങ്ങ് കായിക്കരയിൽ കടലാമ ചത്തടിഞ്ഞു. ഇന്ന് രാവിലെയോടെ കായിക്കര മൂലൈത്തോട്ടം കടൽക്കരയിലാണ് ചത്ത കടലാമയെ കണ്ടെത്തിയത്.

2 അടിയോളം വലിപ്പമുള്ള കടലാമയ്ക്ക് 40 കിലോയോളം ഭാരം ഉണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്. വംശനാശഭീഷണി നേരിടുന്ന ഹാക്സിബിൽ ഇനത്തിൽപ്പെട്ട അപൂർവ്വ ഇനം കടലാമയാണ് ചത്ത് കരയ്ക്കടിഞ്ഞത്.

വെള്ളത്തിലാണ് ജീവിക്കുന്നതെങ്കിലും അന്തരീക്ഷവായു ശ്വസിക്കുന്നതും മുട്ടയിടാനുമായി സാധാരണ ഗതിയിൽ കടലാമകൾ കരയിലേക്ക് എത്താറുണ്ട്.
രാത്രികാലങ്ങളിലാണ് പെൺകടലാമകൾ മുട്ടയിടാനായി കരയിലേക്ക് വരുന്നത്. വേലിയേറ്റ സമയത്ത് തിരയടിക്കുന്ന സ്ഥലത്തിനും മുകളിൽ, സുരക്ഷിതവും ഇരുട്ടുള്ളതുമായ ഒരു സ്ഥലം തിരഞ്ഞെടുത്ത്, പിൻകാലുകൾകൊണ്ട് ഒരു കുഴിയുണ്ടാക്കി അതിലേക്ക് മുട്ട നിക്ഷേപിക്കുകയാണ് പതിവ്. 1000 മുട്ട വിരിഞ്ഞാൽ ഒരു കടലാമ മാത്രമേ പ്രായപൂർത്തിയാകുന്നതുവരെ ജീവിക്കുകയുള്ളൂ എന്നതാണ് കണക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES