അഞ്ചുതെങ്ങ് മത്സ്യതൊഴിലാളി കോൺഗ്രസ് മണ്ഡലം കമ്മിറ്റി കടലോര നാട്ടുകൂട്ടം സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നെൽസൺ ഐസക് പരിപാടി ഉദ്ഘാടനം ചെയ്തു.
മുതലപ്പൊഴി വിഷയവും, വിലക്കയറ്റവും, മത്സ്യതൊഴിലാളികളുടെ മണ്ണെണ്ണ സബ്സിഡികൾ നിർത്തലക്കിയതും ചർച്ച ചെയ്തു. ഔസേപ്പ് ആൻ്റെണിയുടെ അദ്ധ്യക്ഷതയിൽ ‘മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ല കമ്മിറ്റി അംഗം എഡിസൺ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബീജു ഗോപിനാഥ് ,ജുഡ് ഷെറിൻ, യേശുദാസ്, ജോഷി,എന്നിവർ സംസാരിച്ചു

