അഞ്ചുതെങ്ങിലെ വൈദ്യുത കമ്പിയിൽ അപകടക്കെണിയായ് മരച്ചില്ലവീണ് ആഴ്ചകൾ കഴിഞ്ഞിട്ടും കെ.എസ്.ഇ.ബി അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപം.
അഞ്ചുതെങ്ങ് – കടയ്ക്കാവൂർ പ്രധാന പാതയിൽ അഞ്ചുതെങ്ങ് പോസ്റ്റ് ഓഫീസ് സമീപം പ്രവർത്തിക്കുന്ന തുണിക്കടയ്ക്ക് സമീപത്തെ വൈദ്യുത കമ്പിയിലാണ് (11 KV) ഒരാഴ്ചയിലേറെയായി അപകടകരമായ നിലയിൽ മരച്ചിച്ചില്ല വീണ് തൂങ്ങിക്കിടക്കുന്നത്.
തൊട്ടടുത്ത വസ്തുവിലെ മാവിന്റെ ശിഖമാണ് ശക്തമായ കാറ്റിലോ മറ്റോ ഒടിഞ് വൈദ്യുത കേബിളിന് മുകളിലേക്ക് വീണത്. അടുത്തിടെയാണ് മേഖലയിലെ അലൂമിനിയം കമ്പികൾ മാറ്റി കേബിളുകൾ സ്ഥാപിച്ചത്.
നലവിൽ ഈ മരച്ചില്ല വൈദ്യുത കേബിളിൽ തൂങ്ങികിടക്കുന്ന അവസ്ഥയിലാണ്. ഇത് മേഖലയിലെ കാൽനടക്കാർക്ക് ഉൾപ്പെടെ അപകടക്കെണിയായി മാറിയിട്ടുണ്ട്.

