വിഴിഞ്ഞം വാണിജ്യ തുറമുഖത്തിന് കല്ലടിക്കുന്നതിനുവേണ്ടി അദാനിക്ക് മുതലപ്പൊഴിയുടെ തെക്കുഭാഗം തുറന്നുകൊടുത്തതും അശാസ്ത്രീയ നിർമ്മാണവും വഴി മത്സ്യത്തൊഴിലാളികളെ കെണിയിൽപ്പെടുത്തിയതുമൂലം മരണപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾ സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേത്യ ത്വത്തിൽ മുതലപ്പൊഴിയിൽ മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളിൽ ഒരാൾക്ക് സർക്കാർ ജോലി നൽകുക, അവരുടെ കടങ്ങൾ എഴുതിത്തള്ളുക, അർഹമായ നഷ്ടപരിഹാരം നൽകുക, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ മത്സ്യത്തൊഴിലാളികളുടെ വിഹിതം വർദ്ധിപ്പിച്ചത് പിൻവലിക്കുക, മത്സ്യകയറ്റുമതിക്കാ രിൽ നിന്നും നിയമംമൂലം ഒരു ശതമാനം പിടിച്ച് ക്ഷേമനിധി ബോർഡിന് നൽകുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മത്സ്യത്തൊഴിലാളികൾ കഞ്ഞിക്കലവുമായി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് ചെയ്തു.
സർക്കാർ കമ്മീഷൻ ചെയ്ത ഹാർബറിൽ മത്സ്യത്തൊഴിലാളികൾ ഉപജീവനത്തിനുവേണ്ടി പണിക്കുപോകുമ്പോൾ കെണി യിൽപ്പെട്ട് മരണപ്പെട്ട മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനുണ്ട്. ഓഖിയിൽ മത്സ്യത്തൊഴിലാളികളെ ചേർത്ത് പിടിച്ചതുപോലെ മുത ലപ്പൊഴിയിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും ചേർത്ത് പിടിക്കുവാൻ സർക്കാർ തയ്യാറാകണം. ഇന്ത്യയിലെ തൊഴിൽ മേഖല പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്നത് മത്സ്യത്തൊഴിലാളികളാണ്. ചെറിയ വള്ളങ്ങൾ പണി ക്കുപോകുമ്പോൾ 10,000/- രൂപയോളം ഇന്ധനത്തിനായി ദിവസേന മുടക്കുന്നു. അതിൽ പകുതിയിലേറെയും ടാക്‌സായി കേന്ദ്ര സർക്കരുകൾ കൈപ്പറ്റുന്നു. രാജ്യത്തിന് വിദേ ശനാണ്യം നേടിത്തരുന്നതിനും രാജ്യത്തിൻ്റെ സുരക്ഷയ്ക്കായി കടലിൽ കാവൽക്കാ രായി നിൽക്കുന്ന മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലായെങ്കിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തീരദേശത്തുണ്ടായ ഓഖിയെക്കാളും വേഗതയേറിയ കാറ്റ് ഇടതുപക്ഷത്തിന് നേരിടേണ്ടി വരുമെന്നു വരുന്ന ആളുകളിൽ മത്സ്യത്തൊഴിലാളികൾ മരണപ്പെട്ട മുതലപ്പൊഴിയിൽ സ്ത്രീകളും കുട്ടി കളും സത്യാഗ്രഹസമരം നത്തുമെന്നും മാർച്ച് ഉദ്ഘാടനം ചെയ്‌തുകൊണ്ട് കേരള സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ദേശീയ കമ്മിറ്റി അംഗവുമായ ആൻ്റോ ഏലിയാസ് പറഞ്ഞു. ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് വലേരിയൻ ഐസക്ക്, അൽഫോൻസ് അഞ്ചുതെ ങ്ങ്, ലിമാ സുനിൽ, ഗീതാ ബിജു, ഷാലറ്റ് ഹൃദയദാസ്, ഫാദർ ഷിൻ, ഫെഡറേഷൻ വിദ്യാർത്ഥിവിഭാഗ നേതാവായ അഡ്വ. മുഹ്‌മീന, ശരത് ചേലൂർ, മെറീന സുനിൽ മുത ലപ്പൊഴിയിൽ മരണമടഞ്ഞ ലാസറിൻ്റെ മകൾ ലിൻ്റാ ഐസക്ക്, യേശുദാസൻ, ജോൺ ബോസ്ക്‌കോ എന്നിവർ സംസാരിച്ചു.