കേരള യൂണിവേഴ്സിറ്റി എക്കണോമിക്സ് ആൻഡ് ഡാറ്റ സയൻസിൽ ബിരുദാനന്തര ബിരുദത്തിൽ അഞ്ചുതെങ്ങ് കായിക്കര സ്വദേശിനിക്ക് സംസ്ഥാന തലത്തിൽ നാലാം റാങ്ക്.
അഞ്ചുതെങ്ങ് കായിക്കര കാപാലിശ്വരം വലിയ പോളയ്ക്കലിൽ കുമാർ, മദിന ദമ്പതികളുടെ മകൾ രുദ്രാ കുമാറാണ് ഈ അഭിമാന നേട്ടത്തിന് അർഹയായായത്.
സംസ്ഥാന തലത്തിലെ നാലാം റാങ്കിന് പുറമേ കോളേജ് തലത്തിൽ മൂന്നാം റാങ്കും രുദ്രാ കുമാറാണ് കരസ്ഥമാക്കിയിരിക്കുന്നത്. രുദ്രാ കുമാർ കൊല്ലം വിമൻസ് കോളേജ് വിദ്യാർത്ഥിനിയാണ്.