അഞ്ചുതെങ്ങ് Y2K ജെൻക്ഷനിൽ യാത്രാ ബസുകളുടെ സമയക്രമ ബോർഡ് സ്ഥാപിച്ചു.
Y2K പ്രിൻസസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് യാത്രാ ബസുകളുടെ സമയക്രമ ബോർഡ് സ്ഥാപിച്ചത്.
വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, മുതലപ്പൊഴി തുടങ്ങിയ മേഖലകളിലേക്ക് സർവീസ് നടത്തുന്ന സർക്കാർ – സ്വകാര്യ യാത്രാ ബസുകളുടെ സമയ ക്രമങ്ങൾ ഉൾപ്പെടുത്തിയാണ് യാത്രക്കാർക്ക് സഹായകരമാകുംവിധം ബോർഡ് തയ്യാറാക്കി സ്ഥാപിച്ചത്.
യാത്രാ ബസ്സമയക്രമ ബോർഡിന്റെ ഉൽഘാടനം ക്ലബ് കോർഡിനേറ്റർ അഞ്ചുതെങ്ങ് സജൻ നിർവ്വഹിച്ചു. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ജോസ് ഔസേഫ്, ജനറൽ സെക്രട്ടറി സജിത്ത് സെബാസ്റ്റ്യൻ, ട്രഷറർ ജിജിൻ, സുനീഷ്, രജനി, അനീഷ്, മനു, കുക്കു, സാംസൺ, ശ്യം, അബി എച്.ഐ, റിജു, സെമിൻ, അബി, സ്റ്റാലിൻ, ജിയോ, ജോബ്, ജോമോൻ, സിജോ, സുരാജ്, എന്നിവർ പങ്കെടുത്തു.

