പ്രൊഫഷണൽ പോഗ്രാം ഏജന്റ്റ്സ് ഫെഡറേഷന്റെ 16 നാമത് സംസ്ഥാന സമ്മേളനം അഞ്ചുതെങ്ങ് കായിക്കര ആശാൻ സ്മാരകത്തിൽ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ചന്ദ്രൻ ഗുരുവായൂർ അധ്യക്ഷനായ ചടങ്ങിൽ ജനറൽ കൺവീനർ ബി എൻ സൈജു രാജ്, അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രദീപ് വൈശാലി, ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ രാമു, സിനിമാ സീരിയൽ താരം അനീഷ് ചിറയിൻകീഴ്, ജില്ലാ പഞ്ചായത്ത് അംഗം ആർ സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ജയശ്രീ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലിജാബോസ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി പയസ്, രാജീവൻ മമ്മിളി, വക്കം ഷക്കീർ വി ആർ സുരേന്ദ്രൻ, ഫാ ജസ്റ്റിൻ ജൂഡ് എന്നിവർ സംസാരിച്ചു.
ശനി രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി ലൈജുവും ഞായറാഴ്ച നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി ജി ആർ അനിലും ഉദ്ഘാടനം ചെയ്യും.

