Wednesday, August 28, 2024
HomeINFORMATIONS & PROJECTSവിദേശ തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.

വിദേശ തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ സംസ്ഥാന പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന വിദേശ തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതരും ഏതെങ്കിലും വിദേശരാജ്യത്തെ അംഗീകൃത തൊഴില്‍ ദാതാവില്‍നിന്നും തൊഴില്‍ നല്‍കുന്നതിനുള്ള ഓഫര്‍ ലെറ്റര്‍ ലഭിച്ചിട്ടുള്ളവരുമാകണം. നോര്‍ക്ക റൂട്ട്‌സ്, ഒ.ഡി.ഇ.പി.സി എന്നീ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് മുന്‍ഗണന ലഭിക്കും.

പ്രായപരിധി 18 നും 55 നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കവിയരുത്. പദ്ധതിയുടെ പരമാവധി വായ്പാ തുക രണ്ട് ലക്ഷം രൂപയാണ്. അതില്‍ ഒരു ലക്ഷം രൂപ വരെ അര്‍ഹരായവര്‍ക്ക് സബ്‌സിഡി അനുവദിക്കും.
50 വയസ് കവിയാത്തവരും രണ്ടര ലക്ഷം രൂപക്കുള്ളില്‍ കുടുംബ വാര്‍ഷിക വരുമാനമുള്ളവരുമായ അപേക്ഷകര്‍ക്ക് മാത്രമാണ് സബ്‌സിഡിക്ക് അര്‍ഹത. വായ്പയുടെ പലിശനിരക്ക് ആറ് ശതമാനം. തിരിച്ചടവ് കാലയളവ് മൂന്ന് വര്‍ഷം. അപേക്ഷകര്‍ക്ക് വിദേശത്ത് തൊഴില്‍ ചെയ്യുന്നതിനുള്ള വര്‍ക്ക് എഗ്രിമെന്റ്, വിസ, പാസ്‌പോര്‍ട്ട്, എമിഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആവശ്യമെങ്കില്‍) എന്നിവ ലഭിച്ചിരിക്കണം.

താത്പര്യമുള്ള അപേക്ഷകള്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ അതത് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണമെന്ന് മാനേജിങ് ഡയറക്ടര്‍ വി.പി സുബ്രഹ്മണ്യന്‍ അറിയിച്ചു. ഫോണ്‍: 0491 2544411

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES