Friday, August 30, 2024
HomeANCHUTHENGUഗാന്ധി ജയന്തിയോടനുബന്ധിച്ച് നെടുങ്ങണ്ടയിൽ വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.

ഗാന്ധി ജയന്തിയോടനുബന്ധിച്ച് നെടുങ്ങണ്ടയിൽ വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.

നെടുങ്ങണ്ട എൻ ആർ എ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ +2 വരെയുള്ള വിദ്യാർഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. “ഗാന്ധിജിയും ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവും” എന്ന വിഷയത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു.

അധ്യാപകനും ഗ്രന്ഥശാല ഭരണസമിതി അംഗവുമായ ശ്രീ വിഷ്ണു ആർ പ്രസാദ് നേതൃത്വം നൽകിയ മത്സരത്തിൽ സിച്ചു സജീവ് ഒന്നാമതായും, ശരണ്യ രണ്ടാമതായും, യദുകൃഷ്ണ മൂന്നാമതായും വിജയിച്ചു. പങ്കെടുത്ത എല്ലാപേർക്കും പ്രോത്സാഹന സമ്മാനവും നൽകുകയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES