“14 ഫെബ്രുവരി’ എന്ന മലയാള ചലച്ചിത്രമാണ് ഒക്ടോബർ 13 ന് തീയേറ്ററുകളിലെത്തുന്നത്.
അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപം പുതുവൽ പുരയിടത്തിൽ സൈമൺ, കസ്തുല സൈമൺ ദമ്പതികളുടെ മകൻ ലിയോൺ സൈമണാണ് “14 ഫെബ്രുവരി” ചിത്രത്തിന്റെ സഹ നിർമ്മാണവും ഗാനരചനയും നിർവഹിച്ചിട്ടുള്ളത്. ഈ ഗാനം പാടിയിരിക്കുന്നത് കേരളത്തിന്റെ വാനമ്പാടിയായ കെ എസ് ചിത്രയാണ്. ഈ കൂട്ടുകെട്ടിലെ രണ്ടാമത്തെ ഗാനമാണിത്.
ഇതിന് പുറമേ മലയാള ചലച്ചിത്ര പിന്നണി ഗായകരായ പി ജയചന്ദ്രൻ (ഭാവ ഗായകൻ), കെ എസ് സുദീപ്, മാതംഗി അജിത്കുമാർ, വൈഗ നമ്പിയാർ കൂടാതെ സംഗീത സംവിധായകരായ വിദ്യാധരൻ മാസ്റ്റർ, വിജയ് ചമ്പത്ത്, വിശ്വജിത്ത്, റോബിൾ റാഫേൽ, ഷാൻ്റി ആൻ്റണി എന്നിവരോടൊപ്പം ലിയോൺ സൈമൺ പ്രവർത്തിച്ചിട്ടുണ്ട്.
സിനിമയുടെ ചിത്രീകരണം പാലക്കാട് ചിറ്റൂർ പരിസര പ്രദേശങ്ങളിൽ വച്ച് ഡിസംബറോടെ പൂർത്തിയാക്കിയിരുന്നു. വിജയ് ചമ്പത്താണ് കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഹരിത്ത് (ഒടിയൻ ഫെയിം), നന്ദു, മേഘനാഥൻ, നാരായണൻകുട്ടി, ജയരാജ് വാര്യർ, സാബു തിരുവല്ല, ശ്രീജിത്ത് വർമ്മ, മിഥുൻ ആന്റണി, ചാരുകേഷ്, റോഷൻ, രാകേന്ദ്, ബദ്രി ലാൽ, ഷെജിൻ, ജിതിൻ ഗുരു, മാത്യൂസ്, അമല, ആരതി നായർ, അപൂർവ്വ, ഐശ്വര്യ, രജനി മുരളി, പ്രിയാ രാജിവ് തുടങ്ങിയവർ ആണ് അഭിനയിച്ചിരിക്കുന്നത്.
രാഹുൽ സി വിമല ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അനിൽ പരമേശ്വരൻ ആണ്. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ഡോക്ടർ കെ ജെ യേശുദാസ്, കെ എസ് ചിത്ര, എസ് പി ബി ചരൺ, മാതംഗി അജിത് കുമാർ, വിജയ് ചമ്പത്ത്, ഡോക്ടർ കെ പി നന്ദകുമാർ തുടങ്ങിയവരാണ്. ഗാനങ്ങൾ ലിയോൺ സൈമണിന് പുറമേ രാജീവ് നായർ പല്ലശ്ശന, ശ്രീകുമാർ, ബാലകൃഷ്ണൻ എന്നിവരാണ് എഴുതിയിരിക്കുന്നത്.
ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് സംവിധായകൻ വിജയ് ചമ്പത്ത് ആണ്.
ക്ലൗഡ് 9 സിനിമാസിന്റെ ബാനറിൽ ട്രൈപ്പാൽ ഇന്റർനാഷണലാണ് സിനിമയുടെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.
ഈ ചിത്രത്തിൻ്റെ ട്രെയിലർ ഒക്ടോബർ രണ്ട് വൈകിട്ട് ആറ് മണിക്ക് റീലീസ് ചെയ്തു. ലിങ്ക് താഴെ കൊടുക്കുന്നു.

