അഞ്ചുതെങ്ങ് ഹോമിയോ ഡിസ്പെൻസറിയിലേയും മൃഗാശുപത്രിയിലേയും അനധികൃത നിയമനങ്ങൾക്ക് മൂക്ക്കയർ. തദ്ദേശ സ്ഥാപനങ്ങളുടെ ഒമ്പുഡ്സ്മാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അഞ്ചുതെങ്ങ് ഹോമിയോ ഡിസ്പെൻസറിയിലേയും മൃഗാശുപത്രിയിലേയും താത്കാലിക നിയമനങ്ങൾ അനധികൃതവും മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നതും ചൂണ്ടികാട്ടിയുള്ള ഒപി 220/2022, ഒപി 375/2023 എന്നീ കേസുകളുടെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഓമ്പുഡ്സ്മാൻ ഉത്തരവ് ഇന്ന് ഉച്ചയോടെ ഉണ്ടായത്.
ഈ സുപ്രധാന ഉത്തരവോടെ ഇനി കോടതിയുടെ ഉത്തരവില്ലാതെ ഈ രണ്ട് സ്ഥാപനങ്ങളിലും പാർ ടൈം സ്വീപ്പർ മാരുടെ നിയമനം നടത്തുവാൻ പാടുള്ളതല്ലെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
ഇത് സംബന്ധമായ അറിയിപ്പ് പഞ്ചായത്ത് സെക്രട്ടർക്ക് ലഭിയ്ക്കും.

