ജോലിക്കിടെ വക്കം പണയിൽ കടവ് അഞ്ചുതെങ്ങ് കായലിൽ വള്ളം മറിഞ്ഞ് മരിച്ച പൊലീസ് കോൺസ്റ്റബിൾ എസ് ബാലുവിന്റെ സഹോദരൻ ബിനു സുരേഷിന് ഓഡിറ്റർ തസ്തികയിൽ നിയമനം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
രാജീവ് ഗാന്ധി അക്കാഡമി ഫോർ ഏവിയേഷൻ ടെക്‌നോളജിയിൽ കണ്ടിന്യൂയിംഗ് എയർവർത്തിനസ് മാനേജറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കും. നിയമനം കരാർ വ്യവസ്ഥയിലായിരിക്കും. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ, മെമ്പർമാർ, എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറി/ പേഴ്സണൽ അസിസ്റ്റന്റ്/ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിലെ ഒഴിവുകളിൽ പുനർനിയമനം നൽകും.
പോത്തൻകോട് കൊലപാതക കേസ്സിലെ പ്രതികൾക്കായുള്ള തിരച്ചിലിനിടയിൽ 2021 ഡിസംബർ 18 നാണ് പണയിൽകടവ് അഞ്ചുതെങ്ങ് കായലിൽവച്ച് വള്ളം മറിഞ് തിരുവനന്തപുരം എസ്.എ.പി ഉദ്യോഗസ്ഥനായ
ആലപ്പുഴ പുന്നപ്ര സ്വദേശിയായ ബാലു (27) മരണപ്പെട്ടത്.
ആലിശ്ശേരില്‍ കാര്‍ത്തികയില്‍ ഡി.സുരേഷിന്‍റെയും അനിലാ ദാസിന്‍റെയും മകനായിരുന്ന അദ്ദേഹം സിവില്‍ എഞ്ചിനീയറിംഗ്, ധനതത്വശാസ്ത്രം എന്നിവയില്‍ ബിരുദധാരിയും അവിവാഹിതനുമായിരുന്നു.

