Tuesday, August 20, 2024
HomeANCHUTHENGUതീരദേശ പരിപാലന നിയമത്തിൽ ഇളവ് : ചിറയിൻകീഴ്, കടയ്ക്കാവൂർ, വക്കം, മംഗലപുരം പഞ്ചായത്ത്കളും പട്ടികയിൽ.

തീരദേശ പരിപാലന നിയമത്തിൽ ഇളവ് : ചിറയിൻകീഴ്, കടയ്ക്കാവൂർ, വക്കം, മംഗലപുരം പഞ്ചായത്ത്കളും പട്ടികയിൽ.

തീരദേശ പരിപാലന നിയമത്തിൽ കേന്ദ്രം ഇളവുകൾ അനുവദിച്ചതി ന്റെ ഭാഗമായി കേരളം തയാറാക്കിയ കരട് പട്ടികയിൽ 66 പഞ്ചായത്തുകൾക്ക് ഇളവുകൾ ലഭിക്കും.

രണ്ട് മേഖലകളായാണ് പഞ്ചായത്തുകളെ തിരിച്ചിരിക്കുന്നത്. ഒരു ചതുരശ്ര കിലോമീറ്ററിൽ 2161 ൽ കൂടുതൽ ജനങ്ങൾ താമസിക്കുന്ന പഞ്ചായത്തുകൾ 3 എ ഗണത്തിലും, അതിൽകുറവുള്ളത് 3 ബിയി ലുമാകും വരിക.

തിരുവനന്തപുരത്ത് ചിറയിൻകീഴ്, കടയ്ക്കാവൂർ, വക്കം, മംഗലപുരം,
വെങ്ങാനൂർ, കരുംകുളം, ആണ്ടൂർക്കോണം, ചെങ്കൽ, എന്നീ പഞ്ചായത്തുകളാണ് കരടിൽ ഉൾപ്പെട്ടിട്ടുള്ളത്.

3 എ ഗണത്തിൽപ്പെട്ട പഞ്ചായത്തുകളിൽ നോൺ ഡവലപ്മെന്റ് സോൺ 200 മീറ്ററിൽനിന്ന് 50 മീറ്ററായി ചുരുങ്ങും. 3 ബി ഗണത്തിൽ അത് 200 മീറ്ററാകും. പൊക്കാളിപ്പാടങ്ങളെയും അനുബന്ധ പ്രദേശങ്ങളെയും സിആർഇസഡ് നിയമത്തിന്റെ പരിധിയിൽനിന്ന് പൂർണമായി ഒഴിവാക്കുന്ന തരത്തിലാണ് കേരളം കരട് തയ്യാറാക്കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES