അഞ്ചുതെങ്ങ് കോട്ട റോഡിൽ ഗർത്തം രൂപപ്പെട്ടു. അഞ്ചുതെങ്ങ് ആശുപത്രി മുക്കിൽ നിന്നും കോട്ടയിലേക്ക് പോകുന്ന ഭാഗത്താണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്.
റോഡിന്റെ അടിഭാഗത്തെ മണ്ണ് പൂർണ്ണമായും ഒലിച്ച് പോയതിന്റെ ഫലമായാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് ഈ ഭാഗത്ത് കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയിരുന്നു.
തുടർന്ന് ദിവസങ്ങളോളം ഈ ഭാഗ്ത്ത് കൂടി കുടിവെള്ളം പുറത്തേക്ക് ഒഴുകിപോകുന്ന അവസ്ഥയിലായിരുന്നു. ഇതേ തുടർന്ന് രണ്ട് ദിവസങ്ങൾക്ക് മുൻപാണ് വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയത്.
അറ്റകുറ്റപ്പണികൾ നടത്തിയ സ്ഥലത്തിന് മീറ്ററുകളോളം അകലെയാണ് നിലവിൽ ഗർത്തം രൂപപ്പെട്ടിരിക്കുന്നത്.
നിലവിൽ 10 ഇഞ്ചോളം വലുപ്പമുള്ള ഗർത്തമാണ് റോഡിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്, ഇതിന്റെ താഴ്ഭാഗം തീർത്തും പോള്ളയായ അവസ്ഥയിലാണ്, തന്മൂലം ഇതുവഴി യാത്രക്കാർ കടന്നുപോകുകയാണെങ്കിൽ റോഡിൽ ഇടിഞു കുഴിയിലേക്ക് പതിച്ച് അപകടം സംഭവിക്കാവുന്ന അവസ്ഥയിലാണ്.
എത്രയും പെട്ടെന്ന് തന്നെ ഇത് മൂടുവാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകണമെന്നാണ് നാട്ടുകാർ പറയുന്നത്.

