നവാഗത സംവിധായകൻ അജിത് മാമ്പള്ളി സംവിധാനം നിർവഹിച്ച “കൊണ്ടൽ” ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറക്കി.
കടലിൽ സംഘർഷം നിറഞ്ഞുനിൽക്കുന്ന ചിത്രവുമായി ഓണക്കാലം ആഘോഷിക്കുവാൻ എത്തുന്ന ചിത്രമാണ് കൊണ്ടൽ
മലയാള സിനിമയിൽ ഒരു പിടി മികച്ച ചിത്രങ്ങളുമായി മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച വീക്കെൻ്റെ ബ്ലോഗ്ബസ്റ്ററിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്നു.
കഴിഞ്ഞ ഓണക്കാലത്ത് മികച്ച വിജയം നേടിയ ആർ.ഡി.എക്സ് എന്ന ചിത്രത്തിനു ശേഷം വീക്കെൻ്റെ ബ്ലോഗ് ബസ്റ്റർ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
വിശാലമായ ക്യാൻവാസ്സിൽ
വലിയ മുതൽമുടക്കിൽ അവതരിപ്പിക്കുന്ന ഈ ചിത്രം ആക്ഷൻ മൂഡിൽ കടലിൻ്റെ മക്കളുടെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ചയാണ് ഈ ചിത്രം.
സെപ്റ്റംബർ പതിമൂന്നിന് പ്രദർശനത്തിനെ
ത്തുന്ന ചിത്രത്തിന്റെ ആദ്യ ഗാനമാണ് ഇന്ന് വൈകിട്ട് 5 മണിയോടെ ഔദ്യോഗിക യുട്യൂബ് ചനളിലൂടെ പുറത്തിറക്കിയത്.

