Saturday, August 31, 2024
HomeANCHUTHENGUനെടുങ്ങണ്ട റെസിഡന്റ്‌സ് അസോസിയേഷൻ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പുസ്തക സമാഹാരണവും അംഗത്വ ക്യാമ്പയിനും.

നെടുങ്ങണ്ട റെസിഡന്റ്‌സ് അസോസിയേഷൻ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പുസ്തക സമാഹാരണവും അംഗത്വ ക്യാമ്പയിനും.

നെടുങ്ങണ്ട റെസിഡന്റ്‌സ് അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന എൻ ആർ എ ഗ്രന്ഥശാല രണ്ട് വർഷം തികക്കുകയാണ്. ഗ്രന്ഥശാല പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അംഗത്വ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. കൂടാതെ പൊതുജനങ്ങളിൽ നിന്നും പുസ്തകങ്ങളും ശേഖരിക്കുന്നു. പൊതു ജന പങ്കാളിത്തത്തോടെ ഗ്രന്ഥശാല പ്രവർത്തനം വ്യാപിപ്പിക്കുകയും കൂടുതൽ ജനങ്ങളിൽ പ്രയോജനം എത്തിക്കുകയുമാണ് ലക്ഷ്യം.

നിലവിൽ വിവിധങ്ങളായ പത്ര മാസികകളും പുസ്തകങ്ങളും വിവിധ സംഘടനകളുടെയും സുമനസ്സുകളുടെയും സഹായത്തോടെ സാധാരണക്കാരായ ജനങ്ങളിൽ എത്തിക്കുവാൻ ഗ്രന്ഥശാലക്കു കഴിഞ്ഞിട്ടുണ്ട്.

അംഗങ്ങളാകുവാൻ താല്പര്യം ഉള്ളവർ ഗ്രന്ഥശാല ഭരണസമിതി അംഗങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.

ഗീത 9746955115
സജീവ് 8606536684
നിധിൻ 9539384176

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES