കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് – 2023 – 2024 വർഷത്തെ വിദ്യാഭ്യാസ ധനസഹായ അപേക്ഷ സ്വീകരിച്ചു തുടങ്ങി.
ക്ഷേമനിധി അംഗത്വം എടുത്ത് 2023 -മെയ് 31-ന് 2 വർഷം പൂർത്തീകരിച്ച് കുടിശ്ശിക വരുത്താതെ ക്ഷേമനിധി വിഹിതം അടച്ചു പോരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കാണ് പ്രസ്തുത വിദ്യാഭ്യാസ ധനസഹായത്തിന് അർഹതയുള്ളത്.
സർക്കാർ – സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ ഡിഗ്രി, പി.ജി, പ്രൊഫഷണൽ കോഴ്സുകൾ, പോളിടെക്നിക്, എൻജിനീയറിംഗ് , മെഡിസിൻ, അഗ്രികൾച്ചർ, നേഴ്സിംഗ് , പാരാമെഡിക്കൽ കോഴ്സുകൾ എന്നീ ഫുൾ ടൈം കോഴ്സുകളിൽ പഠനം നടത്തിവരുന്ന പഠിതാക്കളുടെ രക്ഷിതാക്കളിൽ നിന്നുമാണ് അപേക്ഷ സ്വീകരിക്കുന്നത്. അപേക്ഷകൾ 2023 നവംബർ-15 മുതൽ ഡിസംബർ 31വരെയാണ് സ്വീകരിക്കുന്നത്.
അപേക്ഷാ ഫാറം 10 രൂപാ നിരക്കിൽ കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എല്ലാ റീജിയണൽ / ജില്ലാ/ സബ്ബ് ഓഫീസുകളിൽ നിന്നും ലഭ്യമാണ്.

