Wednesday, August 28, 2024
HomeANCHUTHENGUകളിയിക്കാവിള - കരുനാഗപ്പള്ളി തീരദേശ കെഎസ്ആർടിസി ബസ് സർവീസിന് തുടക്കമായി.

കളിയിക്കാവിള – കരുനാഗപ്പള്ളി തീരദേശ കെഎസ്ആർടിസി ബസ് സർവീസിന് തുടക്കമായി.

തീരദേശവാസികളുടെ ചിരകാല സ്വപ്നമായ കളിയിക്കാവിള – കരുനാഗപ്പള്ളി തീരദേശ കെഎസ്ആർടിസി ബസ് സർവീസ് ഗതാഗത ഫ്ലാഗ് ഓഫ് ചെയ്തു. കളിയിക്കാവിളയിൽ നിന്ന് പാറശ്ശാല, പൂവാർ, പുല്ലുവിള, വിഴിഞ്ഞം, പൂന്തുറ, ബീമാപള്ളി, വലിയതുറ, ശംഖുമുഖം, കണ്ണാന്തുറ, വെട്ടുകാട്, വേളി, സെന്റ് ആൻഡ്രൂസ്, പെരുമാതുറ, അഞ്ചുതെങ്ങ്, വർക്കല, കാപ്പിൽ, പരവൂർ, ഇരവിപുരം, കൊല്ലം, നീണ്ടകര, ചവറ വഴി കരുനാഗപ്പള്ളി വരെയും തിരിച്ചും രണ്ട് ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളാണ് സർവ്വീസ് നടത്തുന്നത്. പ്രതിദിനം നാല് സർവീസുകള്‍ വീതമാണ് ഓരോ റൂട്ടിലുമുള്ളത്.

കളിയിക്കാവിളയിൽ നിന്നും കരുനാഗപ്പള്ളിയിൽ നിന്നും രാവിലെ 04.30-ന് ആദ്യ സർവീസ് ആരംഭിച്ച് രാത്രി 11.25-ന് അവസാനിക്കുന്നതരത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
വെട്ടുകാട് നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ ശംഖുമുഖം വാര്‍ഡ് കൗൺസിലർ സെറാഫിൻ ഫ്രെഡി അധ്യക്ഷത വഹിച്ചു. വെട്ടുകാട് വാര്‍ഡ് കൗൺസിലർ ക്ലൈനസ് റോസാരിയോ, വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി വികാരി ഫാ. എഡിസൺ തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരദേശത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയുള്ള പുതിയ ബസ് സർവീസ് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഉപകാരപ്പെടും. തീരദേശവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനും വിനോദ സഞ്ചാരത്തിനും പുതിയ ബസ് സർവീസ് സഹായകരമാകുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES