പ്രധാനമന്ത്രി മത്സ്യ സമ്പാദ് യോജന ( PMMSY പദ്ധതിയുടെ കീഴിൽ ഫിഷറീസ് വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന മൾട്ടി പർപ്പസ്സ് സർവിസ്സ് – സാഗർ മിത്രയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
കേരളത്തിലെ 222 മത്സ്യഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികളെ കേന്ദ്ര – സംസ്ഥാന സർക്കാരുമായി ബന്ധിപ്പിക്കുന്ന ഒരു പ്രവർത്തിക്കുന്നവരാണ് ” സാഗർമിത്ര “
തിരുവനന്തപുരം ജില്ലയിലെ 42 മത്സ്യഗ്രാമങ്ങളിൽ നിലവിൽ ഒഴിവുള്ള മത്സ്യഗ്രാമങ്ങളിലേക്കാണ് ഒരു വർഷത്തെ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്.
15,000/- രൂപയാണ് കരാർ കാലത്തെ പ്രതിമാസ ഇൻസെന്റീവ്, അപേക്ഷകർ ഫിഷറീസ് സയൻസ്/മറൈൻ ബയോളജി/സുവോളജി എന്നിവയിലേതിലെങ്കിലും ബിരുദം നേടിയിട്ടുള്ളവരോ, ഫിഷറീസ് പ്രൊഫഷണലുകൾക്കൊ കൂടാതെ വിവരസാങ്കേതിക വിദ്യയിൽ പരിഞ്ജാനമുള്ളവരും മത്സ്യഗ്രാമത്തിലാ സമീപ പ്രദേശത്ത് വസിക്കുന്നവരോ ആയിരിക്കണം. പ്രായപരിധി 35 വയസ്സ്.
അപേക്ഷയുടെ മാതൃകയും കൂടുതൽ വിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസിലും തീരദേശ മത്സ്യഭവനുകളിലും ലഭ്യമാകുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ 2023 നവംബർ 23 ന് മുൻപായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ (COQJPJ), ജില്ല മത്സ്യഭവൻ തിരുവനന്തപുരം പിൻ 695009 മണക്കാട് പി 63. കമലേശ്വരം എന്ന വിലാസത്തിലോ ബന്ധപ്പെട്ട മത്സ്യബസുകളിലോ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 0471 – 2464076, 0471 – 2450773.

