ജില്ലയിലെ അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കൊതുക് ജന്യരോഗമായ ഡെങ്കിപ്പനി വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള ജില്ലയിലെ മുഴുവൻ മേഖലയിലും നാളെ “ഡ്രൈ ഡേ” ആചരിക്കുന്നു.
അഞ്ചുതെങ്ങ് ഗ്രാമപ്പഞ്ചായത്തിൻ്റേയും സാമൂഹ്യാരോഗ്യകേന്ദ്രം അഞ്ചുതെങ്ങിൻ്റേയും സംയുക്താഭിമുഖ്യത്തിലാണ് “ഡ്രൈ ഡേ” ആചരിക്കുന്നു.
ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ “ഡെങ്കിപ്പനി പ്രതിരോധം നമ്മുടെ ഉത്തരവാദിത്വം ” എന്ന മുദ്രാവാക്യമുയർത്തി നവംബർ 24 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, 25 ന് തൊഴിലിടങ്ങളിലും, 26 ന് വീടുകളിലും നിശ്ചയിച്ചിട്ടുള്ള ശുചീകരണ പ്രവർത്തികളുടെ ഭാഗമായാണ് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലും ശുചീകരണ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
വീടുകളിലും മറ്റും മലിനജലം കെട്ടി നിൽക്കാനുള്ള സാഹചര്യവും ജീവികളെ ആകർഷിക്കുന്ന തരത്തിൽ കിടക്കുന്ന മാലിന്യങ്ങൾ ഒഴിവാക്കുന്നതിനും വീടും പരിസര പ്രദേശങ്ങളും ശുചീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങളിലൂടെ കൊതുക്ജന്യ രോഗങ്ങളും പകർച്ച വ്യാദികളും ഒഴിവാക്കുക എന്നലക്ഷ്യത്തോടെയുള്ള ഈ പരിപാടിയിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും സഹകരിയ്ക്കണമെന്ന് അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഉദ്യോഗസ്ഥർ അറിയിച്ചു.

