യൂണിവേഴ്സിറ്റി ബ്ലോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ അഞ്ചുതെങ്ങ് സ്വദേശിയ്ക്ക് സ്വർണ്ണമെഡൽ. അഞ്ചുതെങ്ങ് കായിക്കര സ്വദേശി അനന്ദു ജെ ബി യാണ് കേരള യൂണിവേഴ്‌സിറ്റി ബ്ലോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയത്.
അഞ്ചുതെങ്ങ് വലിയവിളാകം വീട്ടിൽ ജെറി ബിജിമോൾ ദമ്പതികളുടെ മകനായ അനന്ദു, കഴിഞ്ഞ ദിവസം ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വച്ച് നടന്ന കേരള യൂണിവേഴ്സിറ്റി ബോക്സിങ് ചാമ്പ്യൻഷിപ്പിലാണ് മികച്ച പ്രകടനത്തിലൂടെ സ്വർണ്ണമെഡൽ കരസ്ഥമാക്കിയത്.
വാക്കോ ഇന്ത്യ ഓപ്പൺ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രേതീനീകരിച്ച 57 കിലോഗ്രാം മത്സരയിനത്തിൽ അഞ്ചാം സ്ഥാനവും, 2023 സ്കൂൾതല മത്സരത്തിൽ സ്റ്റേറ്റ് ലെവൽ WUSHU ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനത്തോടെ വെങ്കലമെഡലും, 2022 – 23 വർഷങ്ങളിലായി സ്റ്റേറ്റ് അസോസിയേഷൻ WUSHU ചാമ്പ്യൻഷിപ്പിൽ രണ്ട് സിൽവർ മെഡലും ഒരു വെങ്കല മെഡലും, 2022-23 വർഷങ്ങളിലായി വാക്കോ ഇന്ത്യ കിക്ക്‌ബോക്സിങ് ചപ്യൻഷിപ്പിൽ മൂന്ന് ഗോൾഡ് മെഡൽ, രണ്ട് സിൽവർ, ഒരു വെങ്കലം തുടങ്ങിയ മെഡലുകളും കരസ്ഥമാക്കിയിട്ടുള്ള അനന്ദുവിന് നാഷണൽ കോളേജ് ഗെയിംസിൽ സെലെക്ഷൻ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
വർക്കല ശ്രീ നാരായണ കോളേജ് BA ഇക്കണോമിക്സ് ഒന്നാം വർഷ വിദ്യാർത്ഥിയാണ് അനന്ദു ജെബി.

