അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷനും സംഘമിത്രാ ഫൈൻ ആർട്സ് സൊസൈറ്റിയും സംയുക്തമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.
ജനുവരി 20 ശനിയാഴ്ച്ച രാവിലെ 9 : 00 ന് അഞ്ചുതെങ്ങ് കായിക്കര ആശാൻ സ്മാരക ഹാളിൽ വെച്ച് സംഘടിപ്പിക്കുന്ന മത്സരത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ജൂനിയർ, സീനിയർ എന്നീ തലങ്ങളിലാണ് ചിത്രരചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
7-ാംക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളെ ജൂനിയർ ആയും, 8-ാംക്ലാസ് മുതൽ 12-ാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളെ സീനിയേഴ്സ് വിഭാഗത്തിലും പരിഗണിച്ചു കൊണ്ടാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.
പെൻസിലിനു ചിത്രം വരച്ച് ക്രയോൺ/ സ്കെച്ച് പെൻ എന്നിവ വെച്ചുള്ള കളറിംങ്ങുമാണ് നടത്തപ്പെടുന്നത്. ചിത്രരചനക്കുള്ള സാമഗ്രികൾ വിദ്യാർത്ഥികൾ കൊണ്ടുവരേണ്ടതാണ്, ഡ്രോയിംങ് പേപ്പർ സ്ഥലത്ത് നൽകുന്നതാണ്.
വിജയികൾക്ക്, ഫസ്റ്റ്, സെക്കന്റ്, തേർഡ് എന്നീ ക്രമത്തിൽ ട്രോഫിയും, ക്യാഷ് അവാർഡും, സർട്ടിഫിക്കേറ്റും നൽകുന്നതാണ്. കൂടാതെ വിജയികൾക്കും, മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും സംഘമിത്രാ ഫൈൻ ആർട്സ് സൊസൈറ്റിയുടെ വക സർട്ടിഫിക്കേറ്റ് നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 94979 05895, 9656664845, 9188352586

