Monday, August 26, 2024
HomeAATINGALഅഞ്ചുതെങ്ങിൽ നിന്ന് മത്സ്യംകയറ്റി പോയ വാഹനം കല്ലമ്പലത്തിന് സമീപം പകടത്തിൽപ്പെട്ടു : നിലയ്ക്കാമുക്ക് സ്വദേശിയായ ഡ്രൈവർക്ക്...

അഞ്ചുതെങ്ങിൽ നിന്ന് മത്സ്യംകയറ്റി പോയ വാഹനം കല്ലമ്പലത്തിന് സമീപം പകടത്തിൽപ്പെട്ടു : നിലയ്ക്കാമുക്ക് സ്വദേശിയായ ഡ്രൈവർക്ക് ഗുരുതര പരുക്ക്.

അഞ്ചുതെങ്ങിൽ നിന്ന് മത്സ്യംകയറ്റി പോയ വാഹനം കല്ലമ്പലത്തിന് സമീപം പകടത്തിൽപ്പെട്ടു, നിലയ്ക്കാമുക്ക് സ്വദേശിയായ ഡ്രൈവർക്ക് ഗുരുതര പരുക്ക്. കല്ലമ്പലത്തിന് സമീപത്തായിരുന്നു അപകടം സംഭവിച്ചത്.

അപകടത്തിൽ ഡ്രൈവർക്ക് ഗുരുതര പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അഞ്ചുതെങ്ങിൽ നിന്നും മത്സ്യവുമായി പോകുകയായിരുന്ന KL16 Y 8508 എന്ന പിക്കപ്പ് വാഹനമാണ് അപകടത്തിൽപ്പെട്ടത്.

പാരിപ്പള്ളി ചന്തയിലേക്ക് ലോഡ്മായി പോയ വാഹനം, ലോഡ് ഇറക്കിയ ശേഷം മടങ്ങിവരും വഴി കല്ലമ്പലം ഇതുപത്തെട്ടാം മയിലിന് സമീപം അപകടത്തിൽപ്പെടുകയായിരുന്നു.

അപകടത്തിൽ ഗുരുതര പരുക്കേറ്റ നിലയ്ക്കാമുക്ക് പാറയടി സ്വദേശി വിഷ്ണു (28) നെ ഉടൻ തന്നെ പരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും രക്തസ്രാവം മൂർശ്ചിച്ചതിനെതുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയതായാണ് വിവരം.

അഞ്ചുതെങ്ങ് സ്വദേശി റീത്തയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES