Wednesday, August 28, 2024
HomeANCHUTHENGUഅഞ്ചുതെങ്ങിൽ കോൺഗ്രസ്സ് പ്രവർത്തകർ പഞ്ചായത്ത് ബജറ്റ് കത്തിച്ചു പ്രതിഷേധിച്ചു.

അഞ്ചുതെങ്ങിൽ കോൺഗ്രസ്സ് പ്രവർത്തകർ പഞ്ചായത്ത് ബജറ്റ് കത്തിച്ചു പ്രതിഷേധിച്ചു.

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിന്റെ 2024 – 25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് പ്രതിപക്ഷ അംഗങ്ങൾ കത്തിച്ച് പ്രതിഷേധിച്ചു. എല്ലാ വർഷത്തെയും പോലെയുള്ള തനിയാവർത്തനം ആണ് ബജറ്റിൽഎന്നും കണക്കുകളുടെ ഒരു കളി മാത്രമാണെന്നും പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു.

ജനപകാരപ്രദമായ യാതൊന്നും ഈ ബജറ്റിലൂടെ സാധ്യമാകില്ലെന്നും, അടിസ്ഥാന വിഷയങ്ങളെ പോലും പരിഹാരം കാണാൻ കഴിയാത്ത ബജറ്റ് ആണെന്നും, യാഥാർത്ഥ്യവുമായി ഒരു ബന്ധവും ഇല്ലാതെ ആണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത് എന്നും പ്രതിപക്ഷ അംഗങ്ങൾ അഭിപ്രായപ്പെട്ടു.

23 കോടി രൂപ വരവ് പ്രതീക്ഷിക്കുന്ന ബജറ്റിൽ 22 കോടി 50 ലക്ഷം രൂപ ചെലവായി വകയിരുത്തുമ്പോൾ 75% ഉൾക്കൊള്ളുന്ന മത്സ്യമേഖലയ്ക്ക് വെറും 1.3% തുക(30 ലക്ഷം രൂപ) മാത്രമേ വക ഇരുത്തിയിട്ട്ഉള്ളൂ എന്നും, തനത് ഫണ്ട് വർദ്ധിപ്പിക്കുവാനുള്ള ഒരു നിർദ്ദേശവും ബജറ്റിൽ ഇല്ല എന്നും പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി. യാഥാർത്ഥ്യബോധം ഉൾക്കൊള്ളാത്തതും, യുക്തിക്ക് നിരക്കാത്തതുമായ ബജറ്റ് ബഹിഷ്കരിച്ച പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ബജറ്റ് കത്തിച്ച് പ്രതിഷേധിച്ചു.

പാർലമെൻററി പാർട്ടി ലീഡർ യേശുദാസിന്റെ നേതൃത്വത്തിൽ മണ്ഡലം കമ്മിറ്റി പ്രസിഡൻൻ്റും വാർഡ് പ്രതിനിധിയുമായ ജൂഡ് ജോർജ്ജ്, മെമ്പർമാരായ ശീമാലെനിൻ, ദിവ്യ ഗണേഷ് എന്നിവർ പ്രസംഗിച്ചു. കോൺഗ്രസ് പ്രവർത്തകരായ ഷെറിൻ ജോൺ, നൗഷാദ്, രവീന്ദ്രൻ, ചന്ദ്രൻ, ഗോമസ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES