മണൽ നീക്കം മന്ദഗതിയിലായതോടെ, അഞ്ചുതെങ്ങ് മുതലപ്പൊഴി അഴിമുഖ ചാലിൽ വൻതോതിൽ മണൽ മൂടി അപകട സാധ്യത ഏറിയിട്ടും ലത്തീൻ സഭയ്ക്ക് മൗനം.
അഴിമുഖ ചാലിൽ മണൽ മൂടി മത്സ്യബന്ധനം തടസ്സപ്പെടുന്ന അഞ്ചുതെങ്ങ് മുതലപ്പൊഴി വിഷയത്തിൽ ലത്തീൻ സഭയുടെ മൗനമാണ് ഇപ്പോൾ മത്സ്യത്തൊഴിലാളികളിൽ ആശങ്ക സൃഷ്ടിക്കുന്നത്.
ആശാസ്ത്രിയ നിർമ്മാണത്തെ തുടർന്ന് അപകടങ്ങൾ തുടർക്കഥയാകുകയും, 68 ലേറെ മത്സ്യത്തൊഴിലാകളുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്ത മുതലപ്പൊഴി വിഷയത്തിൽ ആദ്യ കാലങ്ങളിൽ ശക്തമായ പ്രതിഷേധമുയർത്തി രംഗത്ത് വന്ന ലത്തീൻ സഭ നിലവിലെ ഗൗരവമേറിയ സാഹചര്യത്തിൽ പ്രതികരിക്കാനോ നിലപാട് വ്യക്തമാക്കാനോ തയ്യാറായിട്ടില്ലെന്നാണ് റിപ്പോർട്ട്‌കൾ.
കഴിഞ്ഞ 2023 ജൂലൈ 31 ന് വകുപ്പ് മന്ത്രി തലത്തിൽ മത്സ്യത്തൊഴിലാളി സംഘടനകലുമായി ചർച്ച നടത്തുകയും അഴിമുഖ ചാലിലെ മണൽ നീക്കം ട്രെഡ്ജർ യൂണിറ്റ് എത്തിച്ച് വേഗത്തിലാക്കുവാനുള്ള നടപടി സ്വീകരിക്കുമെന്നും, കൂടാതെ, അഴിമുഖ ചാലിൽ പൊഴിഞ്ഞുവീണ പുലിമുട്ട് പാറകൾ നീക്കം ചെയ്യുവാനുള്ള നടപടി സ്വീകരിക്കുമെന്നും ഉറപ്പു നൽകുകയും ചെയ്തിരുന്നു.
എന്നാൽ ഈ ഉറപ്പ് പിന്നീട് പാലിക്കപ്പെട്ടില്ല, അഴിമുഖത്തെ വെളിച്ചക്കുറവ് തടയുവാൻ ആറോളം ഹൈമാസ് ലൈറ്റ്കൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും നടത്തിയിരുന്നു. എന്നാൽ നിലവിൽ രണ്ടോളം ലൈറ്റ്കൾ മാത്രമേ സ്ഥാപിക്കപ്പെട്ടുള്ളു.
കൂടാതെ 24 മണിക്കൂറും മേഖല കേന്ദ്രീകരിച്ച് അത്യധുനിക സംവിധാനങ്ങളോട് കൂടിയ ആംബുലൻസ് സർവ്വീസ് ആരംഭിക്കുമെന്നമെന്ന പ്രഖ്യാപനവും നടത്തുയിരുന്നു എന്നാൽ ആഴ്ചകൾ മാത്രമാണ് ഈ സേവനം ലഭ്യമാക്കിയത്. നിലവിൽ ഈ വാഗ്ധാനവും പാലിക്കപ്പെട്ടിട്ടില്ല.
രക്ഷാ പ്രവർത്തനങ്ങൾക്കായി മൂന്നോളം ബോട്ട് അനുവദിക്കുമെന്ന വാഗ്ധാനവും, നടപ്പിലായില്ല. നിലവിൽ ഒരു ബോട്ട് മാത്രമാണ് ഉള്ളത്. ഇതും കൂടുതൽ സമയവും കട്ടപ്പുറത്താണ്.
കോസ്റ്റാൾ പോലീസ് സ്റ്റേഷനിലെ ഒരു വർഷത്തിലേറെയായ പോലീസ് ബോട്ട് അടിയന്തിരമായി അറ്റകുറ്റപ്പണികൾ തീർത്ത് പ്രവർത്തനക്ഷമമാക്കുമെന്ന വാഗ്ധാനവും നൽകിയിരുന്നു. എന്നാൽ ആ ഉറപ്പും പാലിക്കപെട്ടില്ല.
കാര്യങ്ങൾ ഇത്ര കണ്ട് വഷളായിട്ടും ലത്തീൻ സഭ വിഷയത്തിൽ പ്രതിഷേധമോ പ്രതികാരണമൊ ഇല്ല എന്നതാണ് മാസ്യത്തൊഴിലാകളിൽ ആശങ്ക സൃഷ്ടിക്കുന്നത്.
കഴിഞ്ഞ 2023 മാർച്ച് 17 ന് മുതലപൊഴി വിഷയത്തിൽ അടിയന്തിര നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപെട്ട്കൊണ്ട് KLCA (കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ) സംസ്ഥാന സമിതിയും, തിരുവനന്തപുരം അതിരൂപതാ സമിതിയുടെയും, അഞ്ചുതെങ്ങ്- പുതുക്കുറിച്ചി ഫൊറോന, വിവിധ സംഘടാ സമിതികളുടെയും ആഭിമുഖ്യത്തിൽ മുതലപ്പൊഴി മാർച്ച് സംഘടിപ്പിച്ചിരുന്നു. അന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രഥമ മെത്രാപ്പോലീത്ത ഡോക്‌ടർ സൂസൈപാക്യമായിരുന്നു ഉദ്ഘാടകൻ. പുതുക്കുറിച്ചിയിൽ നിന്നും, അഞ്ചുതെങ്ങ് പൂത്തുറയിൽ നിന്നും ആയിരക്കണക്കിന് മത്സ്യത്തോഴിലാളികൾ ഈ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തിരുന്നു.
മുതലപ്പൊഴിയുടെ ആശാസ്ത്രീയ നിർമ്മാണത്തിന് പരിഹാരം കാണുക, ശാസ്ത്രീയമായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കുക, മുതലപൊഴിയിൽ ദുരന്തത്തിൽ ഇരയായവർക്ക് പ്രത്യേക പാക്കേജ് അനുവദിയ്ക്കുക, വീടില്ലാത്തവർക്ക് വീട് നൽകുകയും, മരണമടഞ്ഞവരുടെ ആശ്രിതർക്ക് ജോലി, വായ്‌പ കുടിശിക എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിന്നത്.
ഈ ആവിശ്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ സർക്കാരിനെതിരെ ശക്തമായ രണ്ടാം ഘട്ട പ്രതിഷേധ പരിപാടികളുമായി ലത്തീൻ സഭ മുന്നോട്ട് പോകുമെന്ന് അന്ന് പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ ഈ വിശ്യങ്ങളൊന്നും പിന്നീട് നടപ്പിലായില്ല.

