ശ്രീനാരായണഗുരുദേവനാൽ പ്രതിഷ്ടാ കർമ്മം നിർവ്വഹിച്ച അഞ്ചുതെങ്ങ് കായിക്കര കാപാലീശ്വരം ക്ഷേത്ര മഹാ ശിവരാത്രി മഹോത്സവത്തിന് തുടക്കമായി.
ഇന്നലെ വൈകിട്ട് (മാർച്ച് 1) ക്ഷേത്ര തന്ത്രി വി. റ്റി. ആർ ശർമ്മയുടെ മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് കർമ്മം നടന്നു. ഭക്തിനിർഭരമായ പൂജാവിധികളോടെയും വൈവിധ്യമാർന്ന കലാപ രിപാടികളോടെയും ഘോഷയാത്ര, സമൂഹസദ്യ, താലപ്പൊലി, സമൂഹപൊങ്കാല, സെമിനാർ, പള്ളി വേട്ട തുടങ്ങിയവയോടെ മാർച്ച് 8 ന് തൃക്കൊടിയിറക്കി മഹോത്സവത്തിന് സമാപനം കുറിക്കും.

