ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി അഞ്ചുതെങ്ങിൽ വിപുലമായ സജ്ജീകരണം.
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൻ്റെയും സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെയും (സി. എച്ച്. സി ) സംയുക്താഭിമുഖ്യത്തിലാണ് പോളിയോ തുള്ളിമരുന്ന് വിതരണത്തിനായി വിപുലമായ സജ്ജീകരണം ഒരുക്കിയിട്ടുള്ളത്.
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലകളിലായി ഇതിനായി 14 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
റോക്കി നഴ്സറി പൂത്തുറ, സാമൂഹ്യ ആരോഗ്യ കേന്ദ്രം, അഞ്ചുതെങ്ങ്, അംഗൻവാടി നമ്പർ 4 ( സെൻ്റ് ജോസഫ് സ്കൂളിന് സമീപം ), അംഗൻവാടി നമ്പർ 5 ( പഞ്ചായത്ത് ഓഫീസിന് സമീപം), അംഗൻവാടി നമ്പർ 9 ( പുത്തൻമണ്ണ്), അംഗൻവാടി നമ്പർ 10( പഴയ നട), കുടുംബക്ഷേമ ഉപകേന്ദ്രം, കുന്നുംപുറം), അംഗൻവാടി നമ്പർ 7 (അഞ്ചുതെങ്ങ് ജംഗ്ഷൻ ), അംഗൻവാടി നമ്പർ 14 (ക്രാന്തി നഴ്സറി), സെന്റ് അലോഷ്യസ് സ്കൂൾ, മാമ്പളളി), അംഗൻവാടി നമ്പർ 18 ( പോളയ്ക്കൽ), കുടുംബക്ഷേമ ഉപകേന്ദ്രം, കായിക്കര, അംഗൻവാടി നമ്പർ 21 (ഒന്നാം പാലം), അംഗൻവാടി നമ്പർ 24 (എൽ.പി.എസ്.പ്ലാവഴികം) എന്നിവിടങ്ങളിലാണ് പോളിയോ തുള്ളിമരുന്ന് വിതരണത്തിനായി സജ്ജീകരണം ഒരുക്കിയിട്ടുള്ളത്.
ഈ കേന്ദ്രങ്ങളിൽ നിന്ന് മാർച്ച് 3 ഞായറാഴ്ച രാവിലെ 8 മണി മുതൽ പോളിയോ തുള്ളിമരുന്ന് സൗജന്യമായി വിതരണം ചെയ്യും.

