Wednesday, August 28, 2024
HomeANCHUTHENGUതാഴംപള്ളി സെന്റ് വെറോണിക്കാസ് എൽ പി സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു.

താഴംപള്ളി സെന്റ് വെറോണിക്കാസ് എൽ പി സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു.

അഞ്ചുതെങ്ങ് താഴംപള്ളി സെന്റ് വെറോണിക്കാസ് എൽ പി സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു.

“ഇഗ്നിറ്റ് 2k24” എന്ന പേരിൽ സംഘടിപ്പിച്ച വാഷികാഘോഷ പരിപാടി സ്കൂൾ മാനേജർ റവ. ഫാദർ ഫ്രെഡി ജോയിയുടെ അധ്യക്ഷതയിൽ, കവിയും മലയാളം മിഷൻ രജിസ്ട്രാറുമായ വിനോദ് വൈശാഖി ഉദ്ഘാടനം നിർവഹിച്ചു.

എസ്. ആർ. ജി. കൺവീനർ മേരി ഡയാന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത്‌ 13,14 വാർഡുകളിലെ മെമ്പർമാരായ ഷൈജ ആന്റണി, സൂസി ബിനു, പിടിഎ പ്രസിഡന്റ്‌ കിരൺ ഡേവിഡ്, ഇടവക വിദ്യാഭ്യാസ കൺവീനർ ലിജിൻ ബോസ്കോ, മേരി റാണി കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ. സലീന, ഡീക്കൻ റീഗൻ എന്നിവർ ആശംസയർപ്പിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ എമേഴ്സൺ സ്വാഗതവും, സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി. ഷൈനി റൊസാരിയോ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES