Monday, August 26, 2024
HomeANCHUTHENGUകേരള സംഗീതനാടക അക്കാദമിയുടെയും അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കലാകാരന്മാരുടെ "കൂട്ടായ്മ വേദി " സംഘടിപ്പിക്കുന്നു.

കേരള സംഗീതനാടക അക്കാദമിയുടെയും അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കലാകാരന്മാരുടെ “കൂട്ടായ്മ വേദി ” സംഘടിപ്പിക്കുന്നു.

കേരള സംഗീത നാടക അക്കാദമിയുടെയും അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലെ കലാകാരന്മാരുടെ “കൂട്ടായ്‌മാ വേദി” സംഘടിപ്പിക്കുന്നു.

2024 മേയ് 15 ബുധൻ വൈകുന്നേരം 3.00 ന് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ലൈജു നിർവ്വഹിക്കും.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാബോസ് അധ്യക്ഷത വഹിക്കും, കേരള സംഗീത നാടക അക്കാദമി, ജില്ലാ സെക്രട്ടറി ബി എൻ സൈജുരാജ് മുഖ്യപ്രഭാഷണം നടത്തും.

15 വയസ്സിന് മുകളിലുള്ള എല്ലാ സിനിമ, ഇലക്ട്രോണിക് മാധ്യമം, കേബിളും, കേബിൽ ശൃംഗലയും, നാടകം, സംഗീതം, കഥകളി, ഗാനമേള, അനുകരണ കലാ, സാഹിത്യം, ചിത്രരചന, ശിൽപകല, നാടൻകലകൾ, അനുഷ്‌ടാന കലകൾ, സെമി ക്ലാസിക്കൽ കലകൾ, നാടൻപാട്ടുകൾ, മേക്കപ്പ്, വാദ്യകലകൾ, മാജിക്, സർക്കസ്, മാർഗ്ഗം കളി, ചവിട്ടുനാടകം, കാർട്ടൂൻ, കഥാപ്രസംഗം, വസ്ത്രരൂപകൽപന, പരസ്യകല, പെയിന്റിംഗ്, കോംപയറിംഗ്, ഫോട്ടോഗ്രഫി, സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുളള ഗ്രന്ഥശാലകളിൽ ലൈബ്രേറിയൻ ആയി പ്രവർത്തിക്കുന്നവർ, അല്ലെങ്കിൽ തൻ്റെ മറ്റെതെങ്കിലും രൂപത്തിലുളള കലാ, സാഹിത്യം, സംസ്‌കാരം, സാംസ്‌കാരിക പ്രഭാഷണം അതുപോലെയുള്ള മറ്റ് ആക്റ്റിൻ്റെ ആവശ്യത്തിലേയ്ക്കായി വിജ്ഞാപനം മൂലം സർക്കാർ പ്രഖ്യാപിക്കുന്ന അങ്ങനെയുള്ള മറ്റ് പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നതോ, ഏർപ്പെട്ടിരുന്നവരോ ആയവർക്ക് ഈ കൂട്ടായ്മയ്ക്ക് ഒപ്പം ഒത്തുചേരാം.

കൂടുതൽ വിവരങ്ങൾക്ക് കായിക്കര വിനോദ് 6238309158, ഗിരിജ സന്തോഷ്‌ 9539962778, ജോതിഷ- 9074146431 ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES